ജോണ്‍സണ്‍ ചെറിയാന്‍.
സിനിമയിലെ കോഴിക്കോടന്‍ ഭാഷ കേള്‍ക്കുമ്ബോള്‍ ഓര്‍മ വരുന്ന രണ്ട് താരങ്ങള്‍ ഹരീഷ് കണാരനും സുരഭി ലക്ഷ്മിയും ആണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയതിനു ശേഷമാണ് സുരഭിയെ എല്ലാവരും അറിയുന്നത്. എന്നാല്‍, അതിനുശേഷവും താരത്തിനു കാര്യമായ ചിത്രങ്ങള്‍ കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍.
താന്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു സുരഭിയുടെ വെളിപ്പെടുത്തല്‍. ‘അയ്യോ’ എന്നായിരുന്നു ഇതിനു ലാലിന്റെ പ്രതികരണം. ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയായിരുന്നപ്പോള്‍ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ലെന്നും സുരഭി പറഞ്ഞു.
2008ല്‍ റിലീസ് ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലാണ് സുരഭി മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചത്. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ പക്ഷേ മോഹന്‍ലാലുമായി സുരഭിയ്ക്ക് കോംപിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.