മിലാല്‍ കൊല്ലം.
നാലഞ്ച് വർഷം മുൻപ് നാട്ടിൽ ചെന്നപ്പോൾ. വീടിനു പുറത്തായിട്ട് ഒരു കുളിമുറിയും മറ്റും കെട്ടണമെന്ന് വിചാരിച്ചു. അങ്ങനെ മയ്യനാട് തന്നെയുള്ള ഒരു വലിയ സ്ഥാനം നോക്കുന്ന ആളിനെ വിളിച്ച് സ്ഥലമൊക്കേ കണ്ടു.
ഇനി ഒരു കൽപ്പണി മേശിരിയേ വേണം. അപ്പോൾ മനസിൽ വന്നത്. വഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ അയലത്ത് താമസിച്ചിരുന്ന എന്നാൽ ഇപ്പോൾ കുറച്ച് ദൂരോട്ട് മാറി താമസിക്കുന്ന ഒരു മേശിരിയുടെ പേരാണു ഓർമ്മ വന്നത്. അങ്ങനെ അദ്ദേഹത്തേ വിളിച്ചു. ആളുവന്നു. സ്ഥലമൊക്കേ കണ്ടു. കാര്യങ്ങൾ ഒക്കേ പറഞ്ഞു. നമുക്ക് രണ്ട് ദിവസത്തിനകം തുടങ്ങാം എന്ന് പറഞ്ഞു പിരിഞ്ഞു.
അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഞാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ബൈക്കിൽ ഒരാൾ വിയർത്ത് കുളിച്ച് വന്നിട്ട് പറയുന്നു. അണ്ണാ എനിക്ക് അത്യാവശ്യമായി ഒരു അയ്യായിരം രൂപ വേണം. ഞാൻ നോക്കിയപ്പോൾ കഴിഞ്ഞ ദിവസം വന്ന മേശിരി ആണു.
ഞാൻ പറഞ്ഞു എന്റെ കയ്യിൽ അത്രയും പൈസ ഒന്നുമില്ല. പിന്നെ വീട്ട് ചിലവിനു വച്ചിരിക്കുന്ന കുറച്ച് പൈസ ഉണ്ട് എന്ന് പറഞ്ഞ് രണ്ടായിരം രൂപ കൊടുത്തു. ധൈര്യമായി കൊടുക്കാമല്ലോ. അടുത്ത ദിവസം വീട്ടിൽ മേശിരി പണിക്ക് വരുകയല്ലേ?
അങ്ങനെ ഞാൻ മണ്ണും കല്ലും സിമന്റും എല്ലാം വാങ്ങി വച്ചിട്ട് മേശിരിയേ വിളിക്കുന്നു. മേശിരി ഭയങ്കര ബിസി. ദാ ഇപ്പം വരാം. ഞാൻ വേറോരിടത്ത് അർജ്ജന്റെ പണി നടക്കുന്നു. നാളെ വരാം. അങ്ങനെ അങ്ങനെ ദിവസങ്ങൾ നീണ്ടു പൊയ്ക്കൊണ്ടേ ഇരുന്നു.
ഒടുവിൽ പറഞ്ഞു ഒരു മേശിരിയേയും മൈക്കാടിനെയും കൂടി പറഞ്ഞു വിടാം. അവസാനം ഞാൻ വരാം. അങ്ങനെ രണ്ടു പേരുവന്ന് ജോലി തുടങ്ങി. വൈകുന്നേരം ആകുമ്പോൾ അവരുടെ ജോലിക്കൂലിയും വാങ്ങി പോകും. ഒടുവിൽ ക്ലോസറ്റ് വയ്ക്കണ്ട സമയം ആയപ്പോൾ. പഴയ മേശിരി വരാം എന്ന് പറഞ്ഞ്. മറ്റേ മേശിരിയ്ക്ക് ക്ലോസറ്റ് വയ്ക്കാൻ അറിയുകയുമില്ല.
അങ്ങനെ ഇവൻ ഇപ്പം വരാം എന്ന് പറഞ്ഞ് വീണ്ടും എന്നെ പറ്റിച്ചു. അവൻ വന്നില്ല. ഒടുവിൽ തെക്കതിൽ മാമന്റെ മകൻ അപ്പു അണ്ണൻ പറഞ്ഞു നമുക്ക് വയ്ക്കാം എന്ന്. അങ്ങനെ ഞാനും മോനും അപ്പു അണ്ണനും കൂടി ക്ലോസറ്റ് ഫിറ്റ് ചെയ്തു. എന്നിട്ട് ജോലിക്കൂലിയുടെ പൈസയ്ക്ക് കേ എഫ് സി-യും വാങ്ങി.
ഗൾഫിൽ വച്ച് എന്റെ ഒരു അണ്ണൻ പറഞ്ഞത്. എന്റെ അടുത്ത ഒരു സുഹൃത്ത്. ഞാനുമായുള്ള അടുപ്പത്തിന്റെ പുറത്ത് അദ്ദേഹവുമായും അടുപ്പമായി. ഒരു ദിവസം അണ്ണൻ എന്നെ വിളിച്ചു പറഞ്ഞു ഡാ നിന്റെ കൂട്ടുകാരൻ വല്ലതും പറഞ്ഞോ?
ഞാൻ പറഞ്ഞു ഇല്ല.
അവൻ വന്ന് എന്നോട് ഒരു ആയിരം ദർഹംസ് ചോദിച്ചു.
ഞാൻ ചോദിച്ചു – എന്നിട്ട് കൊടുത്തോ?
ആ കൊടുത്തു.
ഞാൻ ചോദിച്ചു – എന്ന് തിരിച്ചു തരും എന്നേങ്ങാണം പറഞ്ഞോ?
അവനോട് ഞാൻ പറഞ്ഞു. എന്ന് തിരിച്ചു തരും എന്ന് പറയണം. വേണമെങ്കിൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞു തന്നാലും കുഴപ്പമില്ല. പക്ഷേ പറയുന്നതിന്റെ അന്ന് തിരിച്ചു തരണം.
എന്നിട്ട് എന്നോട് പറഞ്ഞു. എട അവൻ വന്നു ചോദിച്ചു ഞാൻ കൊടുത്തു. അവൻ ഇനി തിരിച്ചു തന്നില്ലെങ്കിലും നിന്റെ അടുത്ത സുഹൃത്തല്ലെ. നമുക്ക് അവന്റെ പേരിൽ എഴുതി തള്ളിക്കളയാം. അതാണു.
അതുപോലെ ഇവൻ എന്നെ പറ്റിച്ചു. അവന്റെ പേരിൽ ഞാൻ ആ തുക എഴുതി തള്ളി. ഇനി ഒന്നിനും വരില്ലല്ലോ? ഈ കഴിഞ്ഞ വർഷം ഞാൻ നാട്ടിൽ ചെന്നപ്പോൾ അറിഞ്ഞു. ഈ കൃഷി ഇപ്പോൾ ഒരുപാട് പേർ ചെയ്യുന്നുണ്ട് എന്ന്. അതുകൊണ്ട് ഈ പ്രവാസികൾ പ്രത്യകം സൂക്ഷിക്കുക.