Saturday, July 19, 2025
HomeKeralaതാന്‍ മുസ്ലീമാണ്, ഭര്‍ത്താവിനൊപ്പം തന്നെ പോകാന്‍ അനുവദിക്കണം: ഹാദിയ .

താന്‍ മുസ്ലീമാണ്, ഭര്‍ത്താവിനൊപ്പം തന്നെ പോകാന്‍ അനുവദിക്കണം: ഹാദിയ .

താന്‍ മുസ്ലീമാണ്, ഭര്‍ത്താവിനൊപ്പം തന്നെ പോകാന്‍ അനുവദിക്കണം: ഹാദിയ .

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തന്നെ ആരും നിര്‍ബന്ധിച്ച്‌ കല്യാണം കഴിപ്പിച്ചതല്ലെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ മുസ്ലിം ആണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണം. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ മാധ്യമങ്ങളോട് വിളിച്ച്‌ പറഞ്ഞു.
പില്‍ഗ്രീല്‍ പൊലീസ് ഫോഴ്സിന്റെ കനത്ത സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ ടി.വി പുരത്തെ വീട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗം നെടുമ്ബാശേരി എയര്‍പോട്ടിലെത്തിയത്. വൈകിട്ട് ആറുമണിയോടെ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഹാദിയ യാത്ര തിരിക്കും.
ഇന്ന് രാത്രി പത്തരയോടെ ഹാദിയയും കുടുംബവും ഡല്‍ഹിയിലെത്തും. ഡല്‍ഹിയിലെത്തുന്ന ഹാദിയയെയും കുടുംബത്തെയും കേരളാ ഹൗസില്‍ താമസിപ്പിക്കും. പൊലീസ് സംരക്ഷണത്തിലാണ് ഹാദിയയുടെ ഡല്‍ഹി യാത്ര.
കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments