ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം:ഗതാഗതക്കുരുക്കില്‍ പെട്ട് കുഞ്ഞു മരിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു . മൂന്നാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
മരിച്ചത് പരുത്തുംപാറ നടുവിലേപ്പറമ്ബില്‍ റിന്‍റു-റീന ദമ്ബതികളുടെ മകളായ ഐലിനാണ്. കുട്ടിയെ ഗുളിക തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. കോടിമതയിലെ ഗതാഗതക്കുരുക്കില്‍ വാഹനം കുടുങ്ങിയതിനെ തുടര്‍ന്ന് കാറിനുള്ളില്‍ ഐലിന്‍ മരിക്കുകയായിരുന്നു.