ജോണ്‍സണ്‍ ചെറിയാന്‍.
399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നത് .കുറച്ചു നാളുകളായി ജിയോ അവരുടെ ഓഫറുകള്‍ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുകയായിരുന്നു .എന്നാല്‍ ജിയോ ഉപഭോതാക്കള്‍ക്ക് വളരെ ലാഭകരമായ ഒരു ഓഫര്‍ തന്നെയാണിത് .
ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച് ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.
ഈ ക്യാഷ് ഉപയോഗിച്ച് ഉപഭോതാക്കള്‍ക്ക് ആമസോണ്‍ ,paytm പോലെയുള്ള ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുന്നതാണ് .