ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ്:രാജ്യം ഭരിക്കുന്ന ഇന്നത്തെ ഭരണകര്‍ത്താക്കള്‍ ചരിത്രത്തെ വളച്ചൊടിക്കാനും തമസ്കരിക്കാനും പുനര്‍നിര്‍മിക്കാനും എത്ര ശ്രമിച്ചാലും ജനമനസില്‍ നിന്ന് മായ്ക്കാന്‍ പറ്റാത്ത ചരിത്ര പുരഷന്മാരാണ് മഹാല്‍മജിയും, നെഹ്‌റുവും, മൗലാനാ അബ്ദുല്‍കലാം ആസാദും
, മുഹമ്മദ് അബ്ദുല്‍റഹിമാന്‍ സാഹിബ് തുടങ്ങിയ നേതാക്കളെന്നും മുസ്ലിം സമുദായത്തെ ദേശിയ പ്രസ്ഥാനത്തിനോപ്പം നിര്‍ത്തുകയും പൊതുസമൂഹത്തിന്‍റെ വിശ്വാസ്യതയും പിന്തുണയും ആര്‍ജിക്കാനും. മതേതരത്വം കേവലം ഒരു പദപ്രയോഗം മാത്രമല്ലന്നും അതൊരു തപസ്യയാണെന്നും സ്വജീവിതത്തിലൂടെ തെളിയിച്ച അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ത്യാഗോജ്വല സ്മരണകള്‍ ഓര്‍ക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും പുതുതലമുറക്ക് മനസിലാക്കികൊടുക്കേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാന്നെന്ന് ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാകമ്മറ്റി മലാസ് ഭാരത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു
ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രസംഗം നടത്തി. ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞികുമ്പള ഉദ്ഘാടനം ചെയ്തു.നോര്‍ക്ക കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി,
എന്‍.ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള,റസാക്ക് പൂക്കോട്ടുപാടം,മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാംചിറ സലിം കളക്കര ,സജി കായംകുളം, മാള മൊഹിയുദീന്‍, രാജു ത്രിശൂര്‍, സജീര്‍ പൂന്തുറ, കെ.കെ തോമസ്, ഷുക്കൂര്‍ ആലുവ കരീം കൊടുവള്ളി, റോയ് വയനാട്, ,സലാം തെന്നല,അബ്ദുല്‍സലാം ഇടുക്കി, ഷാജി പാനൂര്‍, ബാലുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു നാസര്‍ വലപാട് സ്വാഗതവും അബ്രഹാം നെല്ലായി നന്ദിയും പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് വിന്‍സെന്‍റ് മഞ്ഞിലാസ്, രാകേഷ് , ലോറെന്‍സ് അറക്കല്‍, സലിം തൃശ്ശൂര്‍, അമീര്‍ സാഹിബ്, സഗീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി
ഫോട്ടോ:അബ്ദുല്‍റഹിമാന്‍ സാഹിബ് അനുസ്മരണസമ്മേളനം ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്യുന്നു.