Thursday, November 28, 2024
HomeLiteratureസ്കൂള്‍ അവധി വിനോദം. (അനുഭവ കഥ)

സ്കൂള്‍ അവധി വിനോദം. (അനുഭവ കഥ)

സ്കൂള്‍ അവധി വിനോദം. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
വൃഛിക മാസം തുടങ്ങി കഴിഞ്ഞാൽ പിന്നെ നല്ല തണുത്ത കാറ്റടിച്ചു തുടങ്ങും.
വർഷത്തിൽ രണ്ടു പ്രാവശ്യം മാങ്ങ പിടിക്കുന്ന മാവുകളിലൊക്കേ പൂവിട്ടു തുടങ്ങും. കുറേയൊക്കെ കാറ്റത്ത്‌ പൊഴിഞ്ഞു പോകും കുറച്ച്‌ കായാകും. മാങ്ങയൊക്കെ പച്ചപിടിച്ച്‌ വരുമ്പോഴേക്കും ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞ്‌ അവധി തുടങ്ങും.
കൊച്ചിലെ ചിരങ്ങ്‌ മറ്റ്‌ ചില അസുഖങ്ങൾ വരാതിരിക്കാൻ മൂന്ന് മാസം കൂടും തോറും വയറു കാലിയാക്കുന്നതിനു ആശുപത്രിയിൽ നിന്നു കിട്ടും. പേതി ഉപ്പ്‌ എന്ന് പറയും ഇത്‌ വാങ്ങി കൊണ്ടുത്തരും. കുടിക്കാൻ വലിയ പ്രയാസമാണു. ഇതല്ലെങ്കിലോ എം വി കൃഷ്ണൻ വൈദ്യന്റെ ആവണക്കണ്ണ. അതും കുടിക്കാൻ വലിയ പ്രയാസമ.
ഇപ്പോൾ ഇതിനൊക്കേ ഗുളികകൾ ആയി. കാന്താലാക്സ്‌ മറ്റൊരെണ്ണം സെന്റിലാക്സ്‌. ഡൾക്കോളാക്സ്‌ ഗുളിക. പിന്നെ പണ്ട്‌ ഉണ്ടായിരുന്ന ഇനുമായ്ക്ക്‌ പകരം ഡൾക്കോളാക്സ്‌ സപ്പോസിറ്ററി അങ്ങനെ പലതും. പക്ഷേ ഇപ്പോ ആരും അങ്ങനെ കഴിക്കേണ്ടി വരുന്നില്ല. ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെ ഇതൊക്കേ നടക്കുന്നുണ്ട്‌.
ആ കാലത്ത്‌ പേതി ഉപ്പും ആവണക്കണ്ണയും ഒക്കേ കുടിക്കാൻ ബുദ്ധിമുട്ടുള്ളത്‌ കൊണ്ട്‌ ഞങ്ങൾ ചെയ്യുന്നത്‌. ഈ അവധിക്കാലത്ത്‌ ഒരു വലിയ പാത്രമെടുത്ത്‌ അതിൽ കുറേ പിഞ്ച്‌ മാങ്ങയും അരിഞ്ഞിട്ട്‌ കുറച്ച്‌ ഉപ്പുമിട്ട്‌ കുറച്ച്‌ മുളക്‌ പൊടിയുമിട്ട്‌ കുറച്ച്‌ വറ്റൽ മുളകും അരിഞ്ഞിട്ട്‌. ആ പാത്രം നിറയേ വെള്ളവുമൊഴിച്ച്‌ അപ്പുറവും ഇപ്പുറവുമുള്ള പിള്ളാരെല്ലാം (ആൺകുട്ടികളും പെൺകുട്ടികളും) കൂടി ഒരു മുമ്മൂന്ന് ഗ്ലാസ്‌ വിതം കുടിച്ചു കഴിഞ്ഞാൽ പിന്നെ പമ്പ്‌ വച്ച്‌ അടിച്ചകണക്ക്‌ പൊയ്ക്കൊളും.
ആവണക്കെണ്ണയും പേതിയുപ്പുമൊക്കേ കഴിച്ചിട്ട്‌ നിറുത്തുവാൻ പിന്നെ കഞ്ഞി വെള്ളം കുടിക്കണം അല്ലെങ്കിൽ മറു മരുന്നു കഴിക്കണം. പക്ഷേ ഞങ്ങൾ കുടിക്കുന്ന വെള്ളം കുടിച്ചാൽ നിറുത്തുവാൻ മറ്റൊന്നും കഴിക്കണ്ടാ. തന്നത്താനെ അങ്ങു നിൽക്കുമായിരുന്നു.
ചെറുപ്പകാലങ്ങളിൽ ഉള്ള ഓരോ കാര്യങ്ങളെ. വൃഛിക മാസം അല്ലെ അപ്പോൾ ഓർത്തു പോയതാ.
RELATED ARTICLES

Most Popular

Recent Comments