ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ നാലു ദിവസം രാഷ്ട്രപതിഭവന്‍ സന്ദര്‍ശിക്കാം. വ്യാഴം,വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാഷ്ട്രപതിഭവന്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. ഇന്നു മുതല്‍ പുതിയ രീതി നിലവില്‍ വരുമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇൗ നാലു ദിവസങ്ങളില്‍ രാവിലെ ഒമ്ബതു മുതല്‍ നാലുവരെയുള്ള സമയത്ത് എപ്പോള്‍ വേണമെെങ്കിലും സഞ്ചാരികള്‍ക്ക് രാഷ്ട്രപതിഭവന്‍ സന്ദര്‍ശിക്കാം. അതേസമയം മുന്‍കൂര്‍ ബുക്കിങ്ങ് അനിവാര്യമാണ്. എന്നാല്‍ അംഗീകൃത ഒഴിവു ദിനങ്ങളില്‍ സന്ദര്‍ശനം ഉണ്ടാകില്ല. ഒരാള്‍ക്ക് 50 രൂപയാണ് സന്ദര്‍ശന ഫീസ്. എട്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.
രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഫോേട്ടാ പതിപ്പിച്ച നിയമാനുസൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം.
വിദേശികളാണെങ്കില്‍ സന്ദര്‍ശന സമയത്ത് പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. rashtrapatisachivalaya.gov.in/rbtour എന്ന വെബ്സൈറ്റു വഴി ബുക്കിങ്ങ് നടത്താം. ഒാണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്യാത്തവര്‍ക്ക് സന്ദര്‍ശനാനുമതിയുണ്ടാകില്ല.
രാജ്പഥിെല രണ്ടാം നമ്ബര്‍ ഗേറ്റിലൂടെയും ഹുക്മി മായ് മാര്‍ഗിലെ 37ാം നമ്ബര്‍ ഗേറ്റിലൂടെയും ചര്‍ച്ച റോഡിലെ 38ാം മ്ബര്‍ ഗേറ്റിലൂടെയും മാത്രമേ പ്രവേശനവും പുറത്തിറങ്ങലും അനുവദിക്കൂ.
രാഷ്ട്രപതി ഭവനിലെ ഫോര്‍കോര്‍ട്ട്, പ്രധാന മുറികള്‍, ഒൗദ്യോഗിക ഹാള്‍, അശോക് ഹാള്‍, ദര്‍ബാര്‍ഹാള്‍, ലൈബ്രറി, നോര്‍ത്ത് ഡ്രോയിങ്ങ് റൂം, ലോങ്ങ് ഡ്രോയിങ്ങ് റൂം, നവചര തുടങ്ങിയവയാണ് പ്രധാന കെട്ടിടത്തില്‍ കാണാനുള്ളത്. രാഷ്ട്രപതി ഭവനെ മൂന്ന് സര്‍ക്യൂട്ടുകളായി വേര്‍ തിരിച്ചിട്ടുണ്ട്. സര്‍ക്യൂട്ട് ഒന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് തുറക്കുക. സര്‍ക്യൂട്ട് രണ്ട് തിങ്കള്‍ ഒഴികെ എല്ലാ ദിവസവും തുറക്കും. സര്‍ക്യൂട്ട് മൂന്ന് ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ മാസങ്ങളിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് തുറക്കുക.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 011- 23013287, 23015321 Extn. 4662; Fax No. 011- 23015246 ഇൗ നമ്ബറില്‍ ബന്ധപ്പെടുകയോ reception-officer@rb.nic.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കുകയോ ചെയ്യാം.