Sunday, November 24, 2024
HomeAmericaഇന്ത്യന്‍ അമേരിക്കന്‍ സംഗീത മുഖോപധ്യായക്ക് കെമിസ്റ്റ് അവാര്‍ഡ്.

ഇന്ത്യന്‍ അമേരിക്കന്‍ സംഗീത മുഖോപധ്യായക്ക് കെമിസ്റ്റ് അവാര്‍ഡ്.

ഇന്ത്യന്‍ അമേരിക്കന്‍ സംഗീത മുഖോപധ്യായക്ക് കെമിസ്റ്റ് അവാര്‍ഡ്.

പി.പി. ചെറിയാന്‍.
അര്‍കന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി അര്‍ക്കന്‍സാസില്‍ നിന്നുള്ള സംഗീത മുഖോപധ്യായക്ക് അമേരിക്കന്‍ അ്സ്സോസിയേഷന്‍ ഓഫ് സീരിയല്‍ കെമിസ്റ്റ് ഇന്റര്‍ നാഷ്ണലിന്റെ കെമിസ്റ്റ് അവാര്‍ഡ് ക്രോസ്-ഫ്ളൊ റൈസ് ഡ്രെയിംഗ്(ഇൃീ ൈഎഹീം ഞശരല ഉൃ്യശിഴ) എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി പത്രകുറിപ്പില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് സംഗീത ഈ അവാര്‍ഡിനര്‍ഹയാകുന്നത് (2014). യു.എസ്.റൈസ് ഇന്‍ഡസ്ട്രിയില്‍ ക്രോസ് ഫ്ളോ ഡ്രയേഴ്സിന്റെ പ്രാധാന്യത്തെ സംഗീത തന്റെ ഗവേഷണത്തിലൂടെ തെളിയിച്ചിരുന്നു.
കല്‍ക്കത്തയില്‍ നിന്നുള്ള സംഗീത ഫുഡ് ഇന്‍ഡസ്ട്രിയില്‍ വെസ്റ്റ് ബംഗാള്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നാണ് ബിരുദം നേടിയത്. കരഗ്പൂരില്‍ നിന്നുള്ള ഫുഡ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി) ബിരുദാനന്തര ബിരുദം നേടിയ ശേഷം അര്‍ക്കന്‍സാസ് യൂണിവേഴ്സിറ്റിയില്‍ റൈസ് പ്രോസസിംഗ് പ്രോഗ്രാം ഗ്രാജുവേറ്റ് അസിസ്റ്റന്റായി 2012 ല്‍ ജോലിയില്‍ പ്രവേശിച്ചു.
രണ്ടായിരത്തിലധികം ഫുഡ് ഇന്‍ഡസ്ട്രി പ്രൊഫഷണലുകള്‍ അംഗങ്ങളായുള്ള കെമിസ്റ്റ് ഇന്റര്‍നാഷ്ണല്‍, ഗവേഷണ, വിദ്യാഭ്യാസ, സാങ്കേതികരംഗത്ത് കഴിവു തെളിയിച്ചവരെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments