Sunday, November 24, 2024
HomeGulfഇനി ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം.

ഇനി ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം.

ഇനി ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാം.

ജോണ്‍സണ്‍ ചെറിയാന്‍.
സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ഒരു നല്ല ശീലമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ വളരെയേറെ സഹായകരമായ ഒരു കാര്യമാണിത്. എന്നാല്‍ ജ്യുവലറികളില്‍ പോയി തിക്കിത്തിരക്കി ക്യൂ നിന്ന് സ്വര്‍ണം വാങ്ങുന്നത് എപ്പോഴും തലവേദന പിടിച്ച ഒരു കാര്യം തന്നെ.
അതിനൊരു വഴിയുണ്ട്. ഇനി സ്വര്‍ണം ഓണ്‍ലൈനില്‍ വാങ്ങുന്നത് ശീലമാക്കാം. ഓണ്‍ലൈന്‍ ഇ – മാര്‍ക്കറ്റിംഗ് സൈറ്റുകളായ അമസോണും ഫ്ലിപ് കാര്‍ട്ടും എന്തിന് പേ ടിഎം വരെ ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ഉപയോഗിക്കാം. സ്വര്‍ണക്കട്ടകളും നാണയങ്ങളുമാണ് ഈ സൈറ്റുകള്‍ വഴി കൂടുതലായും വാങ്ങാന്‍ കഴിയുക.
ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുമ്ബോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന വെബ്സൈറ്റിന്‍റെ അല്ലെങ്കില്‍ ഓണ്‍ലൈനില്‍ സ്വര്‍ണം വില്‍ക്കുന്നവരുടെ വിശ്വാസ്യതയും സത്യസന്ധതയും സാധുതയും വിലയിരുത്തിയിരിക്കണം. ഓണലൈന്‍ സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ സാധാരണയായി നടക്കാറുള്ള വിലപേശലുകളൊന്നും സ്വര്‍ണം വാങ്ങുമ്ബോള്‍ നടത്തരുത്. അത്തരത്തിലുള്ള തന്ത്രങ്ങളൊന്നും പയറ്റാത്ത സല്‍പ്പേരുള്ള വെബ്സൈറ്റുകള്‍ സ്വര്‍ണം വാങ്ങാനായി തെരഞ്ഞെടുക്കുക.
സ്വര്‍ണത്തിന്‍റെ ശുദ്ധിയില്‍ വിട്ടുവീഴ്ച പാടില്ല എന്നതാണ് ഓണ്‍ലൈനില്‍ ഗോള്‍ഡ് ഷോപ്പിംഗ് നടത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം. 14, 18, 22, 24 കാരറ്റുകളില്‍ സ്വര്‍ണം ലഭ്യമാണ്. ഇതില്‍ 24 കാരറ്റാണ് ഏറ്റവും ശുദ്ധമായ സ്വര്‍ണം എന്നത് മറക്കാതിരിക്കുക.
ഗോള്‍ഡ് ബാറുകളും നാണയങ്ങളും 24 കാരറ്റില്‍ ലഭ്യമാണ്. ഇവയ്ക്ക് പകരം സ്വര്‍ണാഭരണങ്ങളാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ അത് 24 കാരറ്റ് ആയിരിക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. ആഭരണം നിര്‍മ്മിക്കുമ്ബോള്‍ അതില്‍ വെള്ളിയും ചെമ്ബും നിക്കലുമൊക്കെ ചേര്‍ക്കാറുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ ഹാള്‍മാര്‍ക്ക് മുദ്രയുള്ള സ്വര്‍ണമാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തുകയും പ്രധാനമാണ്. വ്യാജസ്വര്‍ണം അബദ്ധത്തില്‍ വാങ്ങാതിരിക്കാന്‍ ഈ ഹാള്‍മാര്‍ക്ക് മുദ്രയുണ്ടോയെന്ന് പരിശോധിച്ചിരിക്കണം.
പല സൈറ്റുകളിലും ചിലപ്പോള്‍ പല വിലയ്ക്കായിരിക്കും സ്വര്‍ണം ലഭിക്കുക. യഥാര്‍ത്ഥ വിലയെന്താണെന്ന് നിങ്ങള്‍ മനസിലാക്കി വച്ചിരിക്കണം. സ്വര്‍ണത്തിന്‍റെ ബില്ലില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കണം. സ്വര്‍ണത്തിന്‍റെ ശുദ്ധി, നെറ്റ് വെയ്റ്റ്, വില, ഹാള്‍മാര്‍ക്ക്, പണിക്കൂലി എന്നിവയെല്ലാം കൃത്യമായി ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും. ബില്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
വാങ്ങുന്ന സ്വര്‍ണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് തിരിച്ചെടുക്കാനുള്ള വെബ്സൈറ്റിന്‍റെ പോളിസികള്‍ പര്‍ച്ചേസിന് മുമ്ബ് വ്യക്തമായി മനസിലാക്കി വച്ചിരിക്കണം. മറ്റ് സാധനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി കര്‍ക്കശമായ എക്സ്ചേഞ്ച് പോളിസിയായിരിക്കും സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ ഉണ്ടായിരിക്കുക.
നിങ്ങള്‍ക്ക് സ്വര്‍ണം വരുന്ന പായ്ക്കറ്റ് കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണം. പായ്ക്കറ്റ് സീല്‍ഡ് ആണെന്ന് ഉറപ്പുവരുത്തണം. പാക്കിംഗില്‍ ഏതെങ്കിലും രീതിയിലുള്ള സംശയം തോന്നിയാല്‍ അത് വാങ്ങാന്‍ പാടില്ല. അതുപോലെ ഷിപ്പിംഗ് ചാര്‍ജ്ജും പര്‍ച്ചേസിന് മുമ്ബുതന്നെ പരിശോധിക്കേണ്ടതാണ്. സാധാരണയായി ഫ്രീ ഷിപ്പിംഗ് ആണ് സ്വര്‍ണം വാങ്ങുമ്ബോള്‍ നല്‍കാറുള്ളത്.
RELATED ARTICLES

Most Popular

Recent Comments