Thursday, November 28, 2024
HomeCinemaദിലീപിന് വിദേശത്തു പോവാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ദിലീപിന് വിദേശത്തു പോവാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ദിലീപിന് വിദേശത്തു പോവാന്‍ ഹൈക്കോടതി അനുമതി നല്‍കി.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വിദേശത്തു പോവാന്‍ ഹൈക്കോടതി അനുമതി നല്‍കി. തന്റെ ഉമടസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാന്‍ ജാമ്യ ഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
നാലു ദിവസത്തിനുള്ളില്‍ വിദേശത്തു പോയി തിരിച്ചെത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. താരം നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ട് ആറു ദിവസത്തേക്കു വിട്ടു നല്‍കുമെന്നും കോടതി അറിയിച്ചു. നവംബര്‍ 29ന് ദുബായിലെ തന്റെ പുതിയ സ്ഥാപനായ ദേ പുട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണും ഇതിനായി തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നുമാണ് ദിലീപ് തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
താരത്തിന്റെ ഈ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ഇളവ് നല്‍കുന്നതോടൊപ്പം കര്‍ശന വ്യവസ്ഥകളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. നിലവില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് താരത്തിന്റെ പാസ്പോര്‍ട്ട്.
RELATED ARTICLES

Most Popular

Recent Comments