Wednesday, April 9, 2025
HomeAmericaബാല്യകാല സഖിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ കവര്‍ന്ന യുവതിക്ക് 40 വര്‍ഷം തടവ്.

ബാല്യകാല സഖിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ കവര്‍ന്ന യുവതിക്ക് 40 വര്‍ഷം തടവ്.

പി.പി. ചെറിയാന്‍.
ന്യുയോര്‍ക്ക് : ബാല്യകാല സുഹൃത്തായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഉദരത്തില്‍ വളര്‍ന്നിരുന്ന കുഞ്ഞിനെ പുറത്തെടുത്ത യുവതിയെ 40 വര്‍ഷത്തെ തടവിന് കോടതി വിധിച്ചു.
നവംബര്‍ 2015 ലായിരുന്ന സംഭവം.ആഷ്‌ലി വേഡ് (24) എന്ന യുവതി വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിയില്‍ സുഹൃത്തായ ഏജലിക്കായുടെ വീട്ടില്‍ കയറി. ഏജലിക്കാ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ വേഡ് ഏജലിക്കായുടെ കഴുത്തറുത്തു. തുടര്‍ന്ന് ഉദരത്തില്‍ വളര്‍ന്നിരുന്ന കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കുട്ടിയെ പിന്നീട് അടിയന്തിര ശൂശ്രൂഷകള്‍ നല്‍കി രക്ഷിച്ചു. മാനസിക രോഗത്തിനു അടിമയായിരുന്ന ആഷ്‌ലി വേഡന്ന അറ്റോര്‍ണിയുടെ വാദം കോടതി അംഗീകരിച്ചില്ല.6
RELATED ARTICLES

Most Popular

Recent Comments