Saturday, April 5, 2025
HomeAmericaനോര്‍ത്ത് കരോളിനയില്‍ വെടിവെയ്പ്: ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.

നോര്‍ത്ത് കരോളിനയില്‍ വെടിവെയ്പ്: ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.

നോര്‍ത്ത് കരോളിനയില്‍ വെടിവെയ്പ്: ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു.

പി.പി. ചെറിയാന്‍.
ഫെയ്റ്റി വില്ലി: നോര്‍ത്ത് കരോലിനാ സംസ്ഥാനത്തെ ഫെയ്റ്റി വില്ലിയിലെ ക്ലബിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ആകാശ് തലാതി (40) കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഡിറ്റക്ടീവ് ജമാല്‍ ലിറ്റില്‍ ജോണ്‍ പറഞ്ഞു. വെടിവച്ചു വെന്നു പറയപ്പെടുന്ന ഡെവിറ്റിനും വെടിയേറ്റു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
നവംബര്‍ 11 ശനിയാഴ്ചയായിരുന്നു സംഭവം. ക്ലബില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡ് പിടിച്ചു പുറത്താക്കിയ മാര്‍കിസ് ഡെവിറ്റ് (23) പുറത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും തോക്കെടുത്തു തിരിച്ചു വന്ന് ഗാര്‍ഡിനെ വെടിവക്കുകയായിരുന്നു. സമീപത്തു നിന്നിരുന്ന ആകാശിന്റെ ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റതായി പൊലീസ് പറഞ്ഞു.
ആകാശിനെ കേപ ഫിയര്‍ വാലിമെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിയേറ്റ ഒരാളുടെ പരിക്ക് അല്‍പം ഗുരുതരമാണെങ്കിലും മറ്റുള്ളവരുടേത് നിസ്സാര പരുക്കാണെന്നും പൊലീസ് പറഞ്ഞു. ആകാശ് ഗുജറാത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. പ്രതി മാര്‍കീസ് ഡെവിറ്റിനെതിരെ വധശ്രമത്തിന് കേസ്സെടുത്തിട്ടുണ്ട്.സംഭവത്തെ മന്ത്രി സുഷമ സ്വരാജ് അപലപിക്കുകയും കുടുംബത്തിന് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments