Saturday, February 7, 2026
HomeNews50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍.

50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍.

50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്നോ: 50 കോടി രൂപയുമായി എന്‍ജിനീയര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ എന്‍ജിനീയറാണ് ആദായനികുതി വകുപ്പിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ജലസേചന വകുപ്പിലെ എന്‍ജിനീയറായ രാജേഷ്വാര്‍ സിംഗ് യാദവിനെയാണ് സംഭവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പിടികൂടിയത്.
22 സ്ഥലങ്ങളിലാണ് ഇതു സംബന്ധിച്ച പരിശോധന ആദായനികുതി വകുപ്പ് നടത്തിയത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇതിനു പുറമെ രാജേഷ്വാര്‍ സിംഗ് യാദവില്‍ നിന്നും 2.5 കോടി രൂപയുടെ സ്വര്‍ണവും ആദായനികുതി വകുപ്പ് കണ്ടെത്തി. ഇയാളുടെ സഹോദരങ്ങളുടെ വീടും ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments