സ്റ്റീഫന്‍ ചെട്ടിക്കന്‍.
അരീക്കര: തിരുവിതാംകൂര്‍, തിരു- ക്കൊച്ചി, കേരളാ നിയമ സഭകളില്‍ അംഗമായിരുന്ന ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഉഴവൂര്‍ ബ്ലോക്ക്, കോഴാ ജില്ലാ കൃഷിത്തോട്ടം, ഉഴവൂര്‍ പി.എച്ച്.സി. എന്നിവയുടെ സ്ഥാപകനുമായ യശശരീരനായ ജോസഫ് ചാഴികാടന്‍ എക്‌സ് എം.എല്‍.എ. അനുസ്മരണം 12ന് അരീക്കരയില്‍ വച്ച് നടത്തപെടും. ജോസഫ് ചാഴികാടന്‍ ട്രസ്റ്റും, കെ.സി.സി. ഉഴവൂര്‍ ഫൊറോനയും സംയുക്തമായി നല്‍കുന്ന മികച്ച നിയമസഭാ സാമാജികനുള്ള ഈ വര്‍ഷത്തെ ജോസഫ് ചാഴികാടന്‍ എക്‌സ്.എം.എല്‍.എ. സ്മാരക അവാര്‍ഡിന് തൊടുപുഴ എം.എല്‍.എ.യും, മുന്‍ മന്ത്രിയുമായ പി.ജെ. ജോസഫിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അരീക്കര പാരീഷ് ഹാളില്‍ കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ പുരസ്‌ക്കാരം പി.ജെ. ജോസഫിന് സമ്മാനിക്കും. കെ.സി.സി. ഉഴവൂര്‍ ഫൊറോന സമിതി ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അടുക്കളത്തോട്ട മത്‌സര വിജയികള്‍ക്കുള്ള സമ്മാനദാനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കും. യോഗത്തില്‍ കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ., തോമസ് ചാഴികാടന്‍ എക്‌സ്.എം.എല്‍.എ., ചാഴികാട്ട് ട്രസ്റ്റ് ചെയര്‍മാനും, ചാഴികാട്ട് കുടുംബ യോഗം പ്രസിഡന്റുമായ സ്റ്റീഫന്‍ ചാഴികാടന്‍, റവ.ഫാ. തോമസ് പ്രാലേല്‍, റവ.ഫാ. ജേക്കബ് വാലേല്‍, റവ.ഫാ. ജോസ് നെടുങ്ങാട്ട്, തമ്പി എരുമേലിക്കര, പ്രെഫ. കെ.സി. അബ്രാഹം, അബ്രാഹം വെളിയത്ത്, സിറിയക്ക് ചൊള്ളമ്പേല്‍ എന്നിവര്‍ പ്രസംഗിക്കും.