വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂയോർക്ക്: ഇലകളുടെ നിറം മഞ്ഞയും ചുവപ്പുമൊക്കെയാക്കി മാറ്റി ഒരു ചിത്രകാരൻ വരച്ച ചിത്രം പോലെ പ്രകൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നിൽ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. എന്നും വിത്യസ്തങ്ങളായ പരിപാടികളുമായി, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ വാർത്തകളും വിശേഷങ്ങളും കോർത്തിണക്കി ലോക മലയാളികൾക്കായി ഹൃദയപൂർവ്വം കാഴ്ച്ച വെയ്ക്കുന്നു.
ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായ ഫലാഡൽഫിയയിലെ കരുണ ചാരിറ്റി ഒരുക്കിയ ടാലന്റ് ഷോയുടെയും, മലയാളി അസ്സോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയറിന്റെ (MARC) കുടുംബ സംഗമത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിലാഡൽഫിയയിലെ തന്നെ ട്രൈ സ്റ്റേറ്റ് കേരളാ ദിനാഘോഷവും, ചിക്കാഗോയിൽ വച്ചു നടന്ന എസ്. എം. സി. സി. ഫാമിലി കോൺഫറൻസിന്റെ ഭാഗങ്ങളും ഈ എപ്പിസോഡിൽ കാണാൻ സാധിക്കും. കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തിയുമായി എഷ്യാനെറ്റ് യൂ.എസ്.എ. എക്സിക്യുട്ടീവ് എഡിറ്റർ കൃഷ്ണ കിഷോർ നടത്തുന്ന പ്രത്യേക അഭിമുഖവും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ എപ്പിസോഡിന്റെ അവതാരിക ന്യൂജേഴ്സിയിൽ നിന്നുള്ള പ്രശസ്ത നർത്തകിയും, എം.സി.യുമൊക്കെയായ ദീപ്തി നായരാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.