Wednesday, May 28, 2025
HomeAmericaസാദക സ്കൂൾ ഓഫ് മ്യൂസിക് ഫിലാഡൽഫിയ ചാപ്റ്റർ ഉൽഘാടനം ഡിസംബർ മൂന്നിന്.

സാദക സ്കൂൾ ഓഫ് മ്യൂസിക് ഫിലാഡൽഫിയ ചാപ്റ്റർ ഉൽഘാടനം ഡിസംബർ മൂന്നിന്.

സാദക സ്കൂൾ ഓഫ് മ്യൂസിക് ഫിലാഡൽഫിയ ചാപ്റ്റർ ഉൽഘാടനം ഡിസംബർ മൂന്നിന്.

സുമോദ് നെല്ലിക്കാല.
ഫിലാഡൽഫിയ: ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും പ്രെചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാദക സ്കൂൾ ഓഫ് മ്യൂസിക് ഫിലാഡൽഫിയയിൽ ഡിസംബർ മൂന്നാം തീയതി ഞായറാഴ്ച്ച 5 :30 നു നു ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്യപ്പെടും.
ഫിലാഡൽഫിയ സിറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ സുപ്രസിദ്ധ പിന്നണി ഗായകൻ ഡോക്ടർ ഹരിശങ്കറിൻറ്റെ ഗാന സന്ധ്യ അരങ്ങേറും.
ന്യൂയോർക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാദക സ്കൂൾ ഓഫ് മ്യൂസിക് ന്റ്റെ ഫിലാഡൽഫിയ യിലെ പ്രഥമ മീറ്റിംഗിൽ വച്ച് കാര്യ പരിപാടികൾക്ക് രൂപം കൊടുത്തു. പ്രസ്‌തുത മീറ്റിംഗ് വച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് സൺ‌ഡേ സ്കൂൾ കോമ്പറ്റീഷനിൽ ഒന്നാം സമ്മാനം കൈവരിച്ച സാദക സ്കൂൾ പ്രെതിഭകളായ റേച്ചൽ ഉമ്മൻ, സ്റ്റെഫിൻ മനോജ്, ട്രീന ജോസി എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകി ആദരിക്കുകയുണ്ടായി.
ചടങ്ങിൽ സുധ കർത്താ, റെവ. ഫിലിപ്പ് മോടയിൽ, സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, അഡ്വ. ജോർജ് എബ്രഹാം, ജോർജ് ഓലിക്കൽ, സാബു പാമ്പാടി, ജോൺ മാത്യു, എബ്രഹാം ജോസഫ്, റിച്ചി ഉമ്മൻ, മനോജ് മാത്യു, അനിതാ ജോസി, ജാൻസി മനോജ്, സിനി ജോഷ്വ , ഡൊമിനിക്, ജോബി ജോർജ് എന്നിവർ പങ്ക്കെടുക്കുകയുണ്ടായി.
കൂടുതൽ വിവരങ്ങൾക്ക് കെ ഐ അലക്സാണ്ടർ 267 -632 -15577
RELATED ARTICLES

Most Popular

Recent Comments