ജോണ്‍സണ്‍ ചെറിയാന്‍.
ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 70 ഒാളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരുടെ നില ഗുരുതരമാണ്. ഇവരെ റാവല്‍പിണ്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച അര്‍ദ്ധരാത്രി കോഹത്തില്‍ നിന്നും റായ്വിന്ദിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. കല്ലാര്‍ കഹാര്‍ ടൗണിന് സമീപമാണ് അപകടം നടന്നത്. റായ്വിന്ദിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പോകുന്നവരാണ് ബസിലുണ്ടായിരുന്നത്.
റായ്വിന്ദിലേക്ക് ഇസ്ലമാബാദ് ലേഹാര്‍ മോേട്ടാര്‍വേയിലൂടെയാണ് ബസ് പോകേണ്ടിയിരുന്നത്. എന്നാല്‍ കനത്ത മഞ്ഞുമൂലം ഇൗ റോഡ് രാത്രി 10 മണിക്ക് അടച്ചതിനാല്‍ ഡ്രൈവര്‍ ഗ്രാന്‍ഡ് ട്രക്ക് റോഡിലൂടെ ബസ് തിരിച്ചുവിടുകയായിരുന്നു. പരിചയമില്ലാത്ത റോഡായതിനാലും അമിതവേഗതയില്‍ ആയിരുന്നതിനാലും ചരിവിലൂടെ കടന്നുപോകുേമ്ബാള്‍ ബസ് താഴേക്ക് പതിക്കുകയായിരുന്നു.