Friday, November 22, 2024
HomeKeralaപ്രൈവറ്റ് വിദ്യാർത്ഥികളുടെ ഫീസ് വർധനവ് പിൻവലിക്കുക:ഫ്രറ്റേണിറ്റി മൂവ്മെന്റ്.

പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഫീസ് വർധനവ് പിൻവലിക്കുക:ഫ്രറ്റേണിറ്റി മൂവ്മെന്റ്.

പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഫീസ് വർധനവ് പിൻവലിക്കുക:ഫ്രറ്റേണിറ്റി മൂവ്മെന്റ്.

നസീഹ. പി.
യൂണിവേഴ്‌സിറ്റി:പ്രൈവറ്റ് ബിരുദ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ നിർത്തലാക്കി ഫീസ് കുത്തനെ കൂട്ടിയ നടപടി പ്രതിഷേധാർഹമാണെന്നും രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ച് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി സ്വാലിഹ് കുന്നക്കാവ്.
ഫീസ് വർധനവിനെതിരെ പ്രൈവറ്റ് കോളേജ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിൽ നടത്തുന്ന വിദ്യാർഥി ധർണയിൽ ഐക്യദാർഢ്യം അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിൻഡിക്കേറ്റ് യോഗം ചേർന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറഞ്ഞെങ്കിലും ഇടത് വലത് രാഷ്ട്രീയക്കളിയിൽ യോഗം തന്നെ ചേരാത്ത അവസ്ഥയാണുള്ളത്.വി.സി തന്റെ അധികാരം ഉപയോഗിച്ച് ഫീസ് കുറക്കാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി ഫ്രറ്റേണിറ്റി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
PHOTO CAPTION:ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി സ്വാലിഹ് കുന്നക്കാവ്. ഫീസ് വർധനവിനെതിരെ പ്രൈവറ്റ് കോളേജ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിൽ നടത്തുന്ന വിദ്യാർഥി ധർണയിൽ ഐക്യദാർഢ്യം അറിയിച്ച് സംസാരിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments