Friday, April 18, 2025
HomeKeralaനോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം:ഇ.സി.ആയിഷ.

നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം:ഇ.സി.ആയിഷ.

നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം:ഇ.സി.ആയിഷ.

മുനീബ് കരക്കുന്ന്‍.
മഞ്ചേരി:നോട്ട് പിന്‍വലിക്കലിന്റെ ദുരന്തം രാജ്യം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ.സി.ആയിഷ പറഞ്ഞു.സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഒരു വര്‍ഷം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭ സായാഹ്നം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അവര്‍.നോട്ട് നിരോധിക്കലിലൂടെ ലക്ഷ്യം വെച്ച കള്ളപണ വേട്ടയും കള്ളനോട്ട് ഇല്ലാതാക്കലും പൂര്‍ണ പരാജയമായിരിന്നു.നാടിന്‍റെ  സമ്പദ്ഘടനെയുടെയും കാര്‍ഷിക മേഖലയുടെയും വ്യാപാര മേഖലയുടെയും നട്ടല്ല് ഓടിക്കുകയും ചെയ്ത പരിഷ്കരമായിരുന്നു നോട്ട് പിന്‍വലിക്കലും GST യും എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ എം.ഐ.റഷീദ് അധ്യക്ഷത വഹിച്ചു.മുനീബ് കാരക്കുന്ന്,സുഭദ്ര വണ്ടൂര്‍,ഷാക്കിര്‍ ചങ്ങരംകുളം, രജിത മഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാസര്‍ കീഴുപറമ്പ് സ്വാഗതവും മഞ്ചേരി മണ്ഡലം പ്രസിഡന്റ്‌ കമാല്‍ പയ്യനാട് നന്ദിയും പറഞ്ഞു.
ഫോട്ടോ കാപ്ഷന്‍: വെല്‍ഫെയര്‍ പാര്‍ട്ടി മലപുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ.സി.ആയിഷ ഉത്ഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments