Tuesday, November 26, 2024
HomeLiteratureഅനുഭവ കുറിപ്പുകള്‍. (അനുഭവ കഥ)

അനുഭവ കുറിപ്പുകള്‍. (അനുഭവ കഥ)

അനുഭവ കുറിപ്പുകള്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഈ സ്വർണ്ണക്കടയിലെ പോലെ. ഞങ്ങൾ മെഡിക്കൽ സ്റ്റോറിലും പാൽപ്പൊടിയും മറ്റും വയ്ക്കുന്ന അലമാര ഒഴിഞ്ഞു കിടക്കാൻ അനുവതിയ്ക്കില്ല. ഒരെണ്ണം വിറ്റുകഴിഞ്ഞാൽ ഉടൻ തന്നെ അവിടെ മറ്റൊരെണ്ണം എടുത്ത്‌ അവിടെ വയ്ക്കും
ഒരു ദിവസം മുതലാളി വെളിയിൽ പോയിട്ട്‌ തിരിച്ചു വന്നപ്പോൾ കടയുടെ മുന്നിൽ നിന്ന് അലമാരയിൽ കുറച്ചു നേരം നോക്കി. എന്നിട്ട്‌ അകത്ത്‌ കയറി വന്നു. അപ്പോൾ ഞങ്ങൾ എല്ലാം ഇരിക്കുകയാണു. മുതലാളി സ്മാളിനെ വിളിച്ചു. എന്നിട്ട്‌ പറഞ്ഞു ഇങ്ങനെ ഇരിക്കാതെ പുറത്തൊക്കേ പോയോന്ന് നോക്ക്‌.
സ്മാൾ എഴുന്നേറ്റ്‌ പുറത്ത്‌ പോയി ആട്ടോ സ്റ്റാന്റിൽ ഒക്കേ ഒന്ന് നോക്കി. ബസ്‌ പോന്നതും നോക്കി കയറി വന്നു.
അപ്പോൾ മുതലാളി ചോദിച്ചു. പുറത്ത്‌ പോയി നോക്കിയിട്ട്‌ എന്തെങ്കിലും കണ്ടോ?
സ്മാൾ – പ്രത്യകിച്ച്‌ ഒന്നും കണ്ടില്ല.
ശരിക്കും മുതലാളി പറഞ്ഞത്‌ പുറത്ത്‌ പോയി നിന്നിട്ട്‌ അകത്തോട്ട്‌ നോക്കാന. അലമാര രണ്ട്‌ മൂന്ന് സ്ഥലം ഒഴിഞ്ഞു കിടക്കുന്നു. അവിടെ സാധനം പറക്കി വയ്ക്കാനാണു.
ഷാർജ്ജയിൽ ജീക്കോ റൗണ്ട്‌ ബോട്ടിന്റെ അടുത്ത്‌ ഒരു ക്ലീനിക്‌ ഉണ്ട്‌ അവിടെ ഒരു രഷ്മി ഡോക്റ്റർ ഉണ്ടായിരുന്നു. ഞാൻ ആദ്യമായി അവിടെ ചെന്നപ്പോൾ ഡോക്റ്ററുമായി പരിചയപ്പെട്ടു. ഡോക്റ്റർ ആലപ്പുഴ ഉള്ളതാണു. ഞാൻ ഡോക്റ്ററുടെ സ്ഥലമൊക്കേ ചോദിച്ചു. അങ്ങനെ ഡോക്റ്റർ എന്നോടും ചോദിച്ചു. ഞാൻ മയ്യനാട്‌ എന്ന് പറഞ്ഞപ്പോൾ ഡോക്റ്റർ പറഞ്ഞു അവിടെ ഉള്ള ഒരാൾ എന്റെ കൂടെ പഠിച്ചിരുന്നു. ഞാൻ പേരു ചോദിച്ചു. അപ്പോൾ പറഞ്ഞു. ഒരു പന്ത്‌ കളിക്കുന്ന ആളിന്റെ പെങ്ങൾ ആണു. ഞാൻ ചോദിച്ചു ശ്യാമണ്ണന്റെ? അപ്പോൾ അതെ എന്നും പറഞ്ഞു.
ഞാൻ പറഞ്ഞു ശ്യാമണ്ണൻ പന്തുകളിയിൽ എന്റെ ഗുരുവാണു. അതും വളരെ കൊച്ചിലെ മുതൽ. അതുകൊണ്ട്‌ ശ്യാമണ്ണൻ എന്നെ വിളിക്കുന്നത്‌ ഹരിലാലെ എന്നാണു. എന്റെ പേർ മില്ലാൽ എന്നാണന്നു ഇപ്പോഴും അറിയില്ലാന്നു തോന്നുന്നു എന്നും.
അങ്ങനെ ഡോക്റ്ററുമായി നല്ല പരിചയമായി. ആർക്ക്‌ അസുഖം വന്നാലും എന്നെയും കൂട്ടി പോകും. ഡോക്റ്ററേ എനിക്ക്‌ പരിചയം ഉള്ളതു കൊണ്ട്‌.
അങ്ങനെ ഒരു ദിവസം. എന്റെ കൂടേ ജോലി ചെയ്യുന്ന ഒരാൾക്ക്‌ വയറ്റിനു സുഖം ഇല്ല. അയാൾ എന്നെയും കൂട്ടി ഡോക്റ്ററുടെ അടുത്തു പോയി. ഡോക്റ്ററോട്‌ കാര്യങ്ങൾ പറഞ്ഞു.
ഡോക്റ്റർ രോഗിയോട്‌ – പുറത്ത്‌ പോക്കുണ്ടോ.
രോഗി – ഓ….അപ്പ അങ്ങനെ ഒന്നും പോക്കില്ല. പിന്നെ പാൻ വേടിക്കാൻ ഖാൻ സാഹിബ്‌ വരെ പോകും.
ഇതു കേട്ടപാടെ ഡോക്റ്ററും ഞാനും ചിരിച്ചു പോയി.
ഒന്ന് രണ്ട്‌ വർഷം കഴിഞ്ഞപ്പൊൾ ഡോക്റ്റർക്ക്‌ യു എ ഇ യിൽ സർക്കാരിൽ ജോലി കിട്ടി പോയി.
വരുന്ന ഏത്‌ രാജ്യക്കാർക്കും ചികിൽസയ്ക്ക്‌ ഈ ഡോക്റ്ററേ കണ്ടാൽ മതിയായിരുന്നു. അതു കൊണ്ട്‌ ഈ ഡോക്റ്റർ പോയതിനു ശേഷം ആശുപത്രിക്കാർ മറ്റൊരു രഷ്മി ഡോക്റ്ററേ വച്ചു.
ഞാൻ പിന്നെ ആ ആശുപത്രിയിൽ ഒരു വർഷത്തോളം പോയില്ല.
അങ്ങനെ ഇരിക്കേ ഒരു ദിവസം ഒരു തല കറക്കം. ഞാൻ അവിടെ പോയി. അവിടെ ഒരു ഡോക്റ്റർ മുഹമ്മദ്‌ ഉണ്ട്‌. അദ്ദേഹത്തിനെ കാണാനാണു പോയത്‌. പക്ഷേ അദ്ദേഹം അന്ന് വന്നില്ല.
അങ്ങനെ ഞാൻ ഡോക്റ്റർ പുതിയ രഷ്മിയേ കയറി കണ്ടു. പൈസ വല്ലതും കുറച്ച്‌ കിട്ടുമല്ലോ എന്ന് കരുതി. ഞാൻ പറഞ്ഞു. ഇവിടുത്തേ സ്ഥിരം ആളായിരുന്നു. ഇപ്പോ കുറേ നാളായിട്ട്‌ വരുന്നില്ല എന്നേ ഒള്ളു.
അങ്ങനെ ഓരോന്ന് പറഞ്ഞ്‌ ഡോക്റ്ററുമായി പരിചയപ്പെട്ടു. അപ്പോൾ ഡോക്റ്റർ നാട്ടിൽ എവിടയാണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു മയ്യനാട്‌. അപ്പോൾ ഡോക്റ്റർ പറഞ്ഞു. ഞാനും മയ്യനാട്ടുകാരിയാണു. മയ്യനാട്‌ ശ്രീ ചെല്ലപ്പൻ ചെട്ടിയാരുടെ വീടിനു തെക്ക്‌ പടിഞ്ഞാറുള്ളതാണെന്ന്.
ഞാൻ വീട്ടിൽ വിളിച്ച്‌ ചോദിച്ചപ്പോൾ എന്റെ ഭാര്യയുടെ കൂടെ പഠിച്ച കുട്ടിയുടെ ചേച്ചി ആണു എന്ന്. പിന്നെ കുറച്ച്‌ നാൾ ഡോക്റ്റർ അവിടെ ഉണ്ടായിരുന്നു. അന്ന് ഡോക്റ്റർ കുറിച്ചു തന്ന രക്ത സമ്മർദ്ദത്തിനുള്ള ഗുളിക ആണു. ഞാൻ ഇപ്പോഴും കഴിച്ചു കൊണ്ടിരിക്കുന്നത്‌. പിന്നീട്‌ ഡോക്റ്റർക്ക്‌ നാട്ടിൽ സർക്കാരിൽ ജോലി ശരിയായി. ഡോക്റ്റർ നാട്ടിലേക്ക്‌ പോയി. ഞാൻ ഷാർജ്ജയിൽ നിന്ന് അബുദാബിയിലേക്കും പോയി
RELATED ARTICLES

Most Popular

Recent Comments