Sunday, November 24, 2024
HomeAmericaകണക്ക്റ്റിക്കട്ട് ഗവര്‍ണര്‍: മത്സര രംഗത്ത് രണ്ട് ഇന്ത്യക്കാര്‍.

കണക്ക്റ്റിക്കട്ട് ഗവര്‍ണര്‍: മത്സര രംഗത്ത് രണ്ട് ഇന്ത്യക്കാര്‍.

കണക്ക്റ്റിക്കട്ട് ഗവര്‍ണര്‍: മത്സര രംഗത്ത് രണ്ട് ഇന്ത്യക്കാര്‍.

പി.പി.ചെറിയാന്‍.
കണക്ക്റ്റിക്കട്ട്: കണക്ക്റ്റിക്കട്ട് ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് ചെയറും, മുന്‍ വാള്‍ സ്ട്രീറ്റ് ബാങ്കറുമായ മുദിത ഭാര്‍ഗവ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഇതിനകം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മലയാളിയായായ ഡോപ്രസാദ് ശ്രീനിവാസന്‍ രംഗത്തുണ്ട്. അസംബ്ലി അംഗമാണു ഡോ. ശ്രീനിവാസന്‍.
രണ്ടു പാര്‍ട്ടിയില്‍ നിന്നാണെങ്കിലും രണ്ട് ഇന്ത്യാക്കര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കു ശ്രമിക്കുന്നത് അപൂര്‍വമായി. െ്രെപമറിയില്‍ ആരു രക്ഷപ്പെടുമെന്നാണു ഇനി അറിയേണ്ടത്.
രണ്ടു പതിറ്റാണ്ടിലേറെയായി സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ച ഭാര്‍ഗവ, പൂര്‍ണ്ണമായും ഒരു രാഷ്ട്രീയക്കാരിയാണെന്ന് പറയുവാന്‍ തയ്യാറല്ല ഞാന്‍ രാഷ്ട്രീയക്കാരിയായി അറിയപ്പെടുന്നതിനേക്കാള്‍ വ്യവസായ അനുകൂലിയായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയില്‍ പറയുന്നു.
കണക്ക്റ്റിക്കട്ടിലെ ജനസംഖ്യയില്‍ 3 ശതമാനത്തിലേറെ ഏഷ്യന്‍ വംശജരാണ്. ഞാനൊരു ഇന്ത്യന്‍അമേരിക്കനാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നു. കൂടുതല്‍ വ്യവസായങ്ങള്‍ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും, അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത് ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കാനഡയില്‍ ജനിച്ച മകളാണ് ഭാര്‍ഗവ. 2004 ല്‍ അമേരിക്കന്‍ പൗരത്വം എടുത്ത 2007 മുതല്‍ കണക്ക്റ്റിക്കട്ടിലാണ് ഭര്‍ത്താവിനോടും, ആര്യ, കല്യാണ്‍ എന്നീ രണ്ടു മക്കളോടൊപ്പം താമസിക്കുന്നത്.2
RELATED ARTICLES

Most Popular

Recent Comments