Sunday, December 1, 2024
HomeAmericaപ്രീതി ശ്രീധര്‍ സിയാറ്റില്‍ കമ്മിഷന്‍ സ്ഥാനാര്‍ത്ഥി.

പ്രീതി ശ്രീധര്‍ സിയാറ്റില്‍ കമ്മിഷന്‍ സ്ഥാനാര്‍ത്ഥി.

പ്രീതി ശ്രീധര്‍ സിയാറ്റില്‍ കമ്മിഷന്‍ സ്ഥാനാര്‍ത്ഥി.

പി. പി. ചെറിയാന്‍.
സിയാറ്റില്‍ : സിയാറ്റില്‍ കമ്മീഷന്‍ സ്ഥാനത്തേക്ക് നവംബര്‍ 7 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രീതീ ശ്രീധര്‍ മുന്‍ സിയാറ്റിന്‍ സിറ്റി കൗണ്‍സില്‍ മെംബര്‍ പീറ്റര്‍ സെയ്റ്റന്‍ ബ്രൂക്കിനെ നേരിടുന്നു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി നിലവിലുള്ള കമ്മിഷന്‍ പ്രസിഡന്റ് ടോം അല്‍ബ്രൊയുടെ സ്ഥാനം ഏറ്റെടുക്കും.
25 വര്‍ഷമായി സിയാറ്റില്‍, റെന്റല്‍ സിറ്റികളില്‍ പബ്ലിക്ക് അഫയേഴ്‌സ് പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ചു വന്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രീതി ഒരു സാമ്പത്തിക വിദഗ്ധ കൂടിയാണ്.
ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍, വാഷിങ്ടണ്‍ നാഷണല്‍ വുമന്‍സ് പൊളിറ്റിക്കല്‍ കോക്കസ്, പ്രാദേശീക ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പ്രീതി ജയ്പാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് സജീവമാകുന്നു എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ കുടിയേറ്റ പ്രവാസി സമൂഹത്തില്‍ പ്രമുഖ സ്ഥാനം നേടിയിട്ടുള്ള ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ പ്രമുഖ സ്ഥാനം നേടുന്നു എന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments