ജോണ്‍സണ്‍ ചെറിയാന്‍.
പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് ചൊല്ല്. അങ്ങനെ ഒരു സംഭവമാണ് ചേരനെല്ലൂര്‍, എറണാകുളം സ്വദേശികളായ കാമുകീ കാമുകന്മാര്‍ക്ക് സംഭവിച്ചത്. പ്രായപൂര്‍ത്തിയാകും മുന്‍പ് ഒളിച്ചോടി പൊലീസ് പിടിച്ച് വീടുകളില്‍ തിരിച്ചെത്തിച്ച കമിതാക്കള്‍ 18 വയസ് തികഞ്ഞപ്പോള്‍ വീണ്ടും ഒളിച്ചോടി.
തുടര്‍ന്ന് ഇത്തവണയും പൊലീസ് അവരെ പിടികൂടി എന്നാല്‍ അത് ഒളിച്ചോടിയ കുറ്റത്തിനല്ല. പകരം പൊക്കിയത് മോഷണ കുറ്റത്തിനാണെന്ന് മാത്രം. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്ബില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടി എന്ന കാമുകിയും മോഷ്ടിച്ച ബൈക്കിലായിരുന്നു രണ്ടാമത് ഒളിച്ചോടിയത്.
പക്ഷേ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ പിന്നീട് പണം കണ്ടെത്താന്‍ മോഷണമല്ലാതെ മാര്‍ഗ്ഗമില്ലാതെ വരികയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം അയാളുടെ സ്ഥാപനത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇരുവരെയും കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.