Friday, November 22, 2024
HomeGulfഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്.

ഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്.

ഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഉറുദു കവി ഖ്വാവി ദസ്നവിയുടെ 87ാം പിറന്നാളിന് ഗൂഗിളിന്‍റെ ആദരവ്. ഡൂഡിലില്‍ ദസ്നവിയുടെ ചിത്രം ചേര്‍ത്തും ഗൂഗിള്‍ എന്ന് ഉറുദുവില്‍ എഴുതിയുമാണ് കമ്ബനി ആദരവ് വ്യക്തമാക്കിയത്.
1930ല്‍ ബീഹാറിലെ ദസ്ന ഗ്രാമത്തില്‍ ജനിച്ച ഖ്വാവി ഇന്ത്യയിലെ ഉറുദു സാഹിത്യത്തിന്‍റെ വളര്‍ച്ചയില്‍ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. ഭോപ്പാല്‍ സെയ്ഫിയ കോളേജില്‍ നിന്നും ഉറുദു വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ പലരും പ്രശസ്ത പണ്ഡിതരും സാഹിത്യകാരന്‍മാരുമാണ്.
ജാവേദ് അക്തറും ഇക്ബാല്‍ മസൂദും വരെ ഇക്കൂട്ടത്തില്‍ പെടുന്നു. നിരവധി ലേഖനങ്ങളും കൃതികളും അദ്ദേഹം ഉറുദു സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 2011 ജൂലൈ ഏഴിന് അദ്ദേഹം അന്തരിച്ചു. ‘സാത്ത് താഹിരെന്‍,’ ‘മോട്ടാല-ഇ-കൊതൂത് ഗലിബ്,’ ‘തലാഷ്-ഇ-ആസാദ്,’ തുടങ്ങിയവയാണ് ദസ്നവിയുടെ പ്രധാന കൃതികള്‍
RELATED ARTICLES

Most Popular

Recent Comments