ഹ്യൂസ്റ്റന്‍: വ്യക്തിയും സമൂഹവും പലപ്പോഴും തെറ്റും ശരിയും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു. തെറ്റെന്ന്അറിഞ്ഞിട്ടുംചിലര്‍ തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയുംസത്യവും നീതിയും കുഴിച്ചു മൂടുന്നു. ഒക്‌ടോബര്‍ 22-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍റൈറ്റേഴ്‌സ്‌ഫോറംസംഘടിപ്പിച്ച പ്രതിമാസചര്‍ച്ചാ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു സാംസ്‌കാരിക പ്രവര്‍ത്തകനായ ഈശൊജേക്കബ്. വിദ്യയും സംസ്‌കാരവും ഇത്രയേറെ വളര്‍ന്നിട്ടും പലപ്പോഴും നീതിയും സത്യവും തമസ്‌കരിക്കപ്പെടുന്ന എത്രയോഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. തെറ്റെന്ന്അ റിഞ്ഞിട്ടുംതെറ്റുകള്‍ പലവട്ടംആവര്‍ത്തിക്കുന്ന പലരും നീതിമാന്മാരേയും നീതിപാലകരേയും നോക്കി പല്ലിളിക്കുന്നു.
നീതിക്കുംസത്യത്തിനും ഇന്നും പലയിടത്തും മരക്കുരിശു മാത്രം. എന്നാല്‍തെറ്റാതെ ഒരു തെറ്റാലിമാതിരിശരിയായതെറ്റേണ്ടത് എപ്പോഴൊക്കെയാണെന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കണംഎന്ന്അദ്ദേഹം പറഞ്ഞു. കേരളാറൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ് ഡോക്ടര്‍ സണ്ണിഎഴുമറ്റൂര്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ജോണ്‍ മാത്യുമോഡറേറ്ററായി പ്രവര്‍ത്തിച്ചു.
ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്തസംഘടനയായകേരളാറൈറ്റേഴ്‌സ്‌ഫോറംസമ്മേളനത്തിന്റെഇപ്രാവശ്യത്തെ ഒരു പ്രത്യേകത ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രസിദ്ധ മലയാളകവിയായദേവരാജ്കാരാവള്ളിയെആദരിച്ചു എന്നതാണ്. റൈറ്റേഴ്‌സ്‌ഫോറം പ്രസിഡന്റ് ഡോക്ടര്‍സണ്ണിഎഴുമറ്റൂര്‍, ദേവരാജ്കാരാവള്ളിക്ക്പാന്നാടചാര്‍ത്തുകയും പ്രശംസാ ഫലകം നല്‍കുകയുംചെയ്തു.
പല പ്രമുഖരും ദേവരാജ്കാരാവള്ളിയുടെക വിതകളേയും സാഹിതീസേവനങ്ങളേയുംആസ്പദമാക്കി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചുസംസാരിച്ചു. ടോംവിരിപ്പന്റെയോഗയേയും ധ്യാനത്തേയും പറ്റിയുള്ള പ്രസംഗങ്ങളുംചര്‍ച്ചയും സമയക്കുറവിനാല്‍അടുത്ത മാസയോഗത്തിലേക്കായിമാറ്റിവെച്ചു.