മുക്കം: എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽ വിരുദ്ധ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാവുന്നു. ഗെയിൽ പൈപ്പ് ലൈനിനെതിരെ മത-രാഷ്ടീയ സംഘടനകൾക്കു പിറകെ പ്രദേശത്തെ സാംസ്കാരിക സംഘടനകളും വിവിധ വാട്സ് ആപ്പ് കൂട്ടായ്മകളും ക്യൈദാർഢ്യവുമായി സമരഭൂമിയിലെത്തി.ടീം വലിയ പറമ്പ്, നെല്ലിക്കാപറമ്പ് നാട്ടുകൂട്ടം, ജീറോഡ് വാട്സാപ്പ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ ഇരുനൂറോളം ബൈക്കുകൾ സമരത്തിന് ഐക്യദാർഢ്യവുമായി ജനകീയ ബൈക്ക് റാലി നടത്തി.
ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ കാർട്ടൂണിസ്റ്റ് എം.ദിലീഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.ടി അഷ്റഫ്, റഷീഫ് കണിയാത്ത് ,ശംസുദ്ദീൻ ചെറുവാടി, പുതിയേട്ടിൽ ബഷീർ എന്നിവർ സംസാരിച്ചു.കാരശ്ശേരി, കൊടിയത്തൂർ,പഞ്ചായത്തുകളിലൂടെയും മുക്കം മുനിസിപ്പാലിറ്റിയിലൂടെ കടന്നുപോയ റാലി സമരഭൂമിയിൽ സമാപിച്ചു. കെ.സി അസ് ലം, സി.കെ മുജീബ്, കെ.സി നൂറുദ്ദിൻ, ബാവ പവർ വേൾഡ്, സാലിം ജീറോഡ്, അഷ്റഫ്.ജി, നസീബ് ഉള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി.