Monday, November 25, 2024
HomeKeralaമദ്യപിച്ച്‌ പോലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്തു; ഐ ജിക്കെതിരെ നടപടി എടുക്കണമെന്ന് ഡി...

മദ്യപിച്ച്‌ പോലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്തു; ഐ ജിക്കെതിരെ നടപടി എടുക്കണമെന്ന് ഡി ജി പി.

മദ്യപിച്ച്‌ പോലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്തു; ഐ ജിക്കെതിരെ നടപടി എടുക്കണമെന്ന് ഡി ജി പി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം/അഞ്ചല്‍: മദ്യപിച്ച്‌ പോലീസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത ഐജിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്. ഇതുസംബന്ധിച്ച്‌ ബെഹ് റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കി. ക്രൈംബ്രാഞ്ച് ഐജി: ഐ.ജെ.ജയരാജന് എതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ കറങ്ങിയ ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. വൈദ്യ പരിശോധന നടത്തിയ പോലീസ്, എന്നാല്‍ ക്രൈംബ്രാഞ്ച് ഐജിയെ ഒഴിവാക്കി ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രമാണു കേസെടുത്തത്. പോലീസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചല്‍ സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണു പോലീസ് പരിശോധന നടത്തിയത്.
സ്റ്റേഷനു സമീപത്തെ റോഡില്‍വച്ചു പിടികൂടുമ്ബോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രണ്ടുപേരും. ഇക്കാര്യം അപ്പോള്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു വൈദ്യപരിശോധന നടത്തിയത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ രണ്ടുപേരും അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യപിച്ചു വാഹനം ഓടിച്ചതിനാണു ഡ്രൈവര്‍ സന്തോഷിന്റെ പേരില്‍ കേസ് എടുത്തത്. പിന്നീടു ജാമ്യത്തില്‍ വിട്ടു.
പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ സൂക്ഷിച്ചിരുന്ന വാഹനവും വിട്ടയച്ചു.
ഐജി ജയരാജന്റെ കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് ഇവര്‍ അഞ്ചലില്‍ എത്തിയത്. അന്വേഷണം തുടരുന്നതായി ഐജി മനോജ് ഏബ്രഹാം പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യ നിര്‍വഹണത്തിനിടെ മദ്യപിച്ചതിനും അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണു ഡിജിപിയുടെ ഇടപെടലുണ്ടായത്.
RELATED ARTICLES

Most Popular

Recent Comments