Thursday, November 28, 2024
HomeCinemaമെര്‍സലിന് കോടതിയുടെ പിന്തുണ; സിനിമയെ സിനിമയായി കാണണം.

മെര്‍സലിന് കോടതിയുടെ പിന്തുണ; സിനിമയെ സിനിമയായി കാണണം.

മെര്‍സലിന് കോടതിയുടെ പിന്തുണ; സിനിമയെ സിനിമയായി കാണണം.

ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ:  വിജയ് ചിത്രം മെര്‍സലിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. അതൊരു സിനിമ മാത്രമാണ്. അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ലെന്ന് അഡ്വ. എ. അശ്വത്ഥമന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണ്. ജിഎസ്ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങളും ചിത്രത്തിലേറെയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ‘മെര്‍സല്‍’ പോലുള്ള സിനിമയ്ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.
RELATED ARTICLES

Most Popular

Recent Comments