ജോണ്‍സണ്‍ ചെറിയാന്‍.
ജയസൂര്യയുടെ ഭാര്യ സരിതയെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. എന്നാല്‍ സംശയം നോന്നിയ സരിത, ഹാക്കറുടെ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ജയസൂര്യയാണ് കാര്യങ്ങള്‍ വിശദമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
AN IMPORTANT MSG… അതേ… ഈ നമ്ബറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048)
വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോള്‍ വന്നു. ഫേസ്ബുക്കിന്റെ cyber cell- ഡിപ്പാര്‍ട്ടമെന്റില്‍ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-Â cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങള്‍ക്കിപ്പോള്‍ google verification code വരും.. ഞങ്ങള്‍ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വന്‍ english ല്‍ മൊഴിഞ്ഞു.
അവള്‍ code പറഞ്ഞതും അയാള്‍ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ല്‍ നിങ്ങള്‍ credit ചെയ്യണം എന്ന്. അവള്‍ക്കെന്തോ ഒരു കല്ലുകടി തോന്നി ഫോണ്‍ കട്ട് ചെയ്തു. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാന്‍ ഒമരസ ചെയ്തു. ഈ പണം തന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനി ഈ account use ചെയ്യാന്‍ കഴിയില്ലാന്ന്..
പിന്നീട് അറിഞ്ഞത് ഇവന്‍ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ… ഫേസ് ബുക്കില്‍ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി.. എന്തായാലും ഈ Hacker മോന്റെ നമ്ബര്‍ ഒന്ന് മെ്ല ചെയ്ത് വെച്ചോ അല്ലെങ്കില്‍ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കല്‍ക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)