Wednesday, April 9, 2025
HomeKeralaമലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ബ്ലുവെയിലിന് അടിമയെന്ന് സംശയം.

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ബ്ലുവെയിലിന് അടിമയെന്ന് സംശയം.

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ബ്ലുവെയിലിന് അടിമയെന്ന് സംശയം.

ജോണ്‍സണ്‍ ചെറിയാന്‍. 
മലപ്പുറം: മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് സിയാനാണ് ആത്മഹത്യ ചെയ്തത്. ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയം. കുട്ടി മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
താനാളൂരില്‍ മാതാവിന്റെ വീട്ടില്‍ തൊട്ടിലിന്റെ കയറില്‍ തൂങ്ങിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് എടരിക്കോട് പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
RELATED ARTICLES

Most Popular

Recent Comments