ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്ന ശേഷം നിയമനം സംബന്ധിച്ച് വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കെഎടിയിലേക്ക് സെന്‍കുമാറിന്റെ നിയമനം തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരമൊരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. നിയമനം വൈകുന്നത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയപ്പോഴും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും സംസ്ഥാനം ചൂണ്ടികാട്ടിയിരുന്നു.