Thursday, November 28, 2024
HomeKeralaഎസ്‌.ഐ.ഒ സ്ഥാപക ദിനം ആഘോഷിച്ചു.

എസ്‌.ഐ.ഒ സ്ഥാപക ദിനം ആഘോഷിച്ചു.

എസ്‌.ഐ.ഒ സ്ഥാപക ദിനം ആഘോഷിച്ചു.

ഷഫീഷ്.
വണ്ടൂർ: 35 വർഷം പിന്നിട്ട എസ്‌.ഐ.ഒ -സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ- വിന്റെ സ്ഥാപക ദിനത്തിൽ എസ്.ഐ.ഒ അഖിലേന്ത്യ ശൂറാംഗം അലിഫ് ഷുക്കൂർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു,എസ്.എ.ഒ മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കാൻ പോകുന്നു. സമഗ്ര സ്വഭാവമുള്ള വിദ്യാർഥി പ്രസ്ഥാനമാണ് എസ്.ഐ.ഒ. വിദ്യാർഥികളെ ആത്മീയവും രാഷ്ട്രീയവും സാമൂഹികവുമായി അനേകം മേഖലകളിൽ അഭിമുഖീകരിച്ച സംഘം. മുമ്പ് വിദ്യാർഥി യുവജനപ്രസ്ഥാനമായപ്പോഴും വിശ്വാസത്തിന്റെ കരുത്തിൽ സാമൂഹികമായ ഇടപെടലുകൾ അതിന്റെ സവിശേഷതയായിരുന്നു. സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമായതിന് ശേഷം തീക്ഷ്ണമായ രാഷ്ട്രീയ സംവാദങ്ങൾക്ക് എസ്.ഐ.ഒ വേദിയൊരുക്കിയിട്ടുണ്ട്.
കാമ്പസുകളിൽ രൂപപ്പെട്ടിരുന്ന പ്രത്യേക തീർപ്പുകളെ ചോദ്യം ചെയ്യുകയും കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച ഭാവനകളെ അട്ടിമറിക്കുകയും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ അപ്രമാദിത്വം പുലർത്തിയ ലിബറൽ ആഖ്യാനങ്ങളെ വൈജ്ഞാനികമായി തന്നെ അഭിമുഖീകരിക്കുകയും ചെയ്തത് എസ്.ഐ.ഒ വാണ്. എന്നാൽ ഇന്നും കാമ്പസുകളിലെ എസ്.ഐ.ഒവിന്റെ സവിശേഷമായ സാന്നിധ്യത്തെ പ്രശ്നവൽകരിക്കുകയും അതിനോട് എസ്.ഐ.ഒ ഉയർത്തിയ സംവാദാത്മക ഇടപെടലുകളെ പുഛിച്ച് തള്ളുകയും ചെയ്യുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളാണ് വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യമായി അടയാളപ്പെടുത്തുന്നത് എന്ന വൈരുദ്ധ്യം കാലങ്ങളായി നിലനിൽക്കുന്നു.
എന്ത് കൊണ്ടും സവിശേഷമായ ഒരു യാത്രയാണ് മൂന്നരപ്പതിറ്റാണ്ട് കാലമായി എസ്.ഐ.ഒ നടത്തുന്നത്. ഇസ് ലാമിന്റെ വിമോചനമൂല്യങ്ങളെ സർഗ്ഗാത്മകമായി ചാലിച്ചെടുത്ത ചടുലതയും ധാർമ്മികവും ആത്മീയവുമായ കരുത്തിൽ വിശാലമായ ലോകവീക്ഷണി ത്തിലേക്ക് നയിക്കുന്ന ഉൾക്കാഴ്ചയും സമന്വയിപ്പിച്ച് മർദ്ദകരോട് കലഹിച്ചും മർദ്ദിതരോട് സമഭാവന പുലർത്തിയും ആത്മാഭിമാനമുള്ള മുപ്പത്തിയഞ്ചു വർഷങ്ങൾ.
ഏരിയ‌ സമിതി അംഗം നാജിൻ വഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏരിയ പ്രസിഡന്റ് ഡോ ഹിഷാം വണ്ടൂർ,സെക്രട്ടറി ഹസനുൽ ബന്ന, ജംഷീർ ചെറുകോട്, അൽതാഫ് എന്നിവർ നേതൃത്വം നൽകി.
Video link https://youtu.be/YbZrO1WvVYA910
RELATED ARTICLES

Most Popular

Recent Comments