ജോണ്‍സണ്‍ ചെറിയാന്‍.
നവാഗത സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബി. ടെക്കില്‍’ ആസിഫ് അലിയും അനൂപ് മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ക്യാമ്ബസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആസിഫ് മകനായെത്തുമ്ബോള്‍ അനൂപ് മേനോന്‍ അച്ഛനായാണ് ചിത്രത്തില്‍ എത്തുക. സമൂഹത്തില്‍ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോന്‍ സ്ക്രീനിലെത്തുന്നത്. പല യഥാര്‍ത്ഥ സംഭവങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബിടെക്കിന്റെ ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.