മിലാല്‍ കൊല്ലം.
ഒരിക്കൽ ഞാൻ ഭാര്യയേ ഫോണിൽ ഗൾഫിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞു ഒരു വലിയ കല്ല്യാണം വന്ന് പറഞ്ഞിട്ട് പോയി. ഞാൻ ചോദിച്ചു അത് ആരത്?
അപ്പോൾ പറഞ്ഞു ഇന്നയാളുടെ മകളുടെ. ഞാൻ – ഓ പിന്നെ ഈ കല്ല്യാണം നടക്കാൻ പോകുന്ന പെണ്ണിന്റെ അമ്മയുടെ കല്ല്യാണം ഞാനാ നടത്തി കൊടുത്തത് പിന്നാ.
അപ്പോൾ ഉടനെ അതെങ്ങനെ അവർക്ക് അണ്ണനെക്കാൾ പ്രായമില്ലെ?
ഞാൻ പറഞ്ഞു – പ്രായമൊക്കെ ഉണ്ട് പക്ഷേ അവരുടെ കല്ല്യാണം അടുക്കാറായപ്പോൾ പെണ്ണിന്റെ അമ്മയും അഛനും കൂടി കടയിൽ നിൽക്കുന്നു. അപ്പോൾ കടയിൽ പൈസ വേടിക്കാൻ ഇരിക്കുന്നത് അവിടുത്തേ അമ്മയാണു. അമ്മ എന്നെ വിളിച്ചു ഹരി ഇഞ്ഞു വന്നേ. ഞാൻ അങ്ങു ചെന്നു. അപ്പോൾ എന്നോട് കാര്യം പറഞ്ഞു.
ഞങ്ങൾ ഹിന്ദു ആചാര പ്രകാരം കതിർമ്മണ്ടപത്തിൽ കയറിക്കൂട. എന്നാൽ ഇതൊക്കേ നോക്കിയാണു കല്ല്യാണത്തിനു ദിവസം കുറിക്കുന്നത്. നിർഭാഗ്യം എന്ന് പറയട്ടേ അവർക്ക് സ്തിരമായി ഒരു ദിവസം ഇല്ലായിരുന്നു.
എന്തായാലും ഞാൻ പറഞ്ഞു നമുക്ക് ശരിയാക്കാം. അന്ന് ജർമ്മൻ റമഡീസ് എന്ന കമ്പനിയുടെ പ്രിമലൂട്ട് എൻ എന്ന ഗുളികയണു. (1986 എനിക്ക് പ്രായം 19 വയസ്) ഞാൻ അത് മൂന്ന് ഗുളിക കൊടുത്തു. ഞാൻ പറഞ്ഞ രീതിയിൽ കഴിച്ചു. കല്ല്യാണം മംഗളമായി നടന്നു. അവർ പിന്നെ വന്ന് നന്ദി അറിയിച്ചു.
ഒരു ദിവസം ബി എസ്സി. എം ബി ബി എസ് പാസായ ഒരു ഡോക്റ്ററുടെ കുറിപ്പുമായി ഒരു സ്ത്രീയും അവരുടെ ഭർത്താവും കടയിൽ വന്നു. ഞാൻ അവരുടെ കൈയ്യിൽ നിന്ന് കുറുപ്പടി വാങ്ങി നോക്കി. അപ്പോൾ അതിൽ എഴുതിയിരിക്കുന്നത് ഒരു ഗുളികയുടെ പേർ.
ദിവസം രാത്രി ഒന്ന്. ഞാൻ പറഞ്ഞു ഈ ഗുളിക മൂന്നെണ്ണം അങ്ങനെ കൊടുക്കില്ല ഇത് ഒരു കവർ ആയിട്ടേ കൊടുക്കു. അവർ പറഞ്ഞു ഡോക്റ്റർ പറഞ്ഞത് മൂന്നെണ്ണം വാങ്ങിയാൽ മതി. എന്നാണു.
ഞാൻ അവരോട് കാര്യം തിരക്കി, അപ്പോൾ അവർ കാര്യം പറഞ്ഞു.
ഞാൻ പറഞ്ഞു. ഇപ്പോൾ നിങ്ങൾ വാങ്ങാൻ വന്ന ഗുളിക കഴിച്ചാൽ നിങ്ങൾ വിചാരിക്കുന്ന കാര്യം നടക്കില്ല. ഞാൻ ഒരു ഗുളിക തരാം അത് കൊണ്ട് പോയി കഴിച്ചാൽ മതി കാര്യം നടക്കും.
അങ്ങനെ അവർ ഞാൻ കൊടുത്ത ഗുളിക കൊണ്ടു പോയി എന്ന് മാത്രമല്ല ഡോക്റ്ററോട് പോയി പറയുകയും ചെയ്തു. അവരുടെ ആവശ്യവും നടന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നിട്ട് ചോദിച്ചു ഹരി ആരാ? ഞാനാണന്ന് പറഞ്ഞു അപ്പോൾ അവർ ഒരു തുണ്ട് തന്നു. അത് വാങ്ങി നോക്കിയപ്പോൾ അതിൽ എഴുതിയിരിക്കുന്നു. ഹരി ഇവർക്ക് ഇന്ന ആവശ്യത്തിനു രണ്ട് മൂന്ന് ഗുളിക കൊടുക്കണം. ആ കാലത്ത് ഈ ഗുളികയേ കുറിച്ച് ഡോക്റ്റർമ്മാർക്കും അത്ര അറിയില്ലായിരുന്നു.
പ്രിമലൂട്ട് എൻ എന്ന ഗുളിക ഇറങ്ങി കുറേ കാലം കഴിഞ്ഞാണു സിബ ഗായ്ഗി എന്ന കമ്പനി രജിസ്റ്റ്രോൺ എന്ന ഗുളിക ഇറക്കുന്നതും. മാർക്കറ്റിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും രജിസ്റ്റ്രോൺ ആണു.
അറിഞ്ഞു കൂടാത്തവർ വല്ലവരും ഉണ്ടെങ്കിൽ ഓർത്ത് വയ്ക്കുക രജിസ്റ്റ്രോൺ.oo