ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: ദീപാവലി പ്രമാണിച്ച് ഒരാഴ്ച വിമാനത്തിലെ ഭക്ഷണത്തിന് പ്രത്യേക വിഭവങ്ങള്‍ ഒരുക്കുകയാണ് യുഎഇ കമ്ബനിയായ എമിറേറ്റ്സ്. ഈ മാസം 16 മുതല്‍ 22 വരെയാണ് വിമാനത്തില്‍ മധുരം വിളമ്ബുക. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് എമിറേറ്റ്സിന്റെ ദീപാവലി വിഭവങ്ങള്‍. ദീപാവലിയോട് ചേര്‍ന്ന് വിമാനത്തില്‍ പ്രത്യേക മധുരം വിളമ്ബുമെന്ന് എമിറേറ്റ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിഭവങ്ങള്‍ വിളമ്ബുന്നതിന് പാരമ്ബര്യമായ രീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം. ദീപാവലി അതിര്‍ത്തി കടന്ന് ആഘോഷിക്കുമ്ബോള്‍ ഇന്ത്യക്കാര്‍ക്കുള്ള ഒരു അംഗീകാരം കൂടിയാണ് എമിറേറ്റ്സിന്റെ നടപടികള്‍. എമിറേറ്റ്സിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ. മുംബൈ, ചെന്നൈ, ദില്ലി, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇതില്‍ കൂടുതല്‍ യാത്രക്കാരും എത്തുന്നത്. ഇന്ത്യയിലേക്കുള്ള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും എമിറേറ്റ്സിനുണ്ട്.
കാരണം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. ഏത് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദീപാവലി പ്രമാണിച്ചുള്ള ഭക്ഷണങ്ങള്‍ നല്‍കാന്‍ എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്.