മിലാല്‍ കൊല്ലം.
കഴിഞ്ഞത് നമ്മുടെ ലോക തപാൽ ദിനം ആയിരുന്നല്ലോ? എല്ലാവരും. ഈ ഞാനും മറന്നു പോയി തപാൽ ദിനം.
ഒരു കാലത്ത് തപാൽ ശിപായി രവിണ്ണനേ കാത്ത് ഞാനും നിൽക്കുമായിരുന്നു. വേറേ ഒന്നിനുമല്ല. ചെറുപ്പത്തിലെ അഛൻ മരിച്ചു പോയേങ്കിലും അമ്മ വളരെ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി. ഏതാണ്ട് എനിക്ക് പത്ത് വയസാകുമ്പോൾ ആണു അമ്മയ്ക്ക് വിധവാ പെൻഷൻ കിട്ടുന്നത്.
അന്ന് മയ്യനാട്ട് ഒരു കാർത്തിയമ്മ ഉണ്ടായിരുന്നു. അവർ എന്നും പേഷ്ക്കാരുടെ വീട്ടിൽ വരുമായിരുന്നു. വരുമ്പോഴേല്ലാം വീട്ടിൽ വരുമായിരുന്നു. വീട്ടിലെ വിഷമം എല്ലാം കണ്ടിട്ട് അവർ അമ്മയേ കൊണ്ടു പോയി അപേക്ഷ കൊടുപ്പിച്ച് കിട്ടിയതാണു ഈ പെൻഷൻ മാസം നാൽപ്പത് രൂപ.
ഈ നാൽപ്പത് രൂപ പെൻഷൻ ഉണ്ടോ എന്ന് അറിയാനാണു പോസ്റ്റ്മാൻ രവി അണ്ണനെ കാത്ത് നിൽക്കുന്നത്. ചില മാസങ്ങളിൽ ഒന്നും കാണില്ല. ചിലപ്പോൾ രണ്ട് മൂന്ന് മാസത്തത് ഒരുമിച്ച് വരും. അദ്ദേഹം കൊണ്ടു വന്ന് കൊടുത്താൽ ഉടൻ തന്നെ അദ്ദേഹത്തിനു ഒരു രൂപ കൊടുക്കും. അതാണു പതിവ്.
പിന്നെ പോസ്റ്റ് മാനേ കാത്തു നിൽക്കുന്നത് കൊച്ചുമാമനു ജർമ്മന്യൂസ് വരും അത് വാങ്ങാൻ. അന്നത്തേ കാലത്ത് ഈ ജർമ്മന്യൂസിന്റെ പേപ്പറുകൾ ബുക്ക് പൊതിയാൻ നല്ലതായിരുന്നു. മാമൻ വീട്ടിൽ നിന്ന് തമാസം മാറിയെങ്കിലും ഈ ജർമ്മന്യൂസും വാങ്ങി ബാങ്കിൽ കൊണ്ട് ചെന്ന് കൊടുക്കുമ്പോൾ മാമൻ മിക്കവാറും പറയും നീ കൊണ്ട് പൊയ്ക്കോളാൻ. അപ്പോൾ എനിക്ക് വലിയ സന്തോഷമാ. പിന്നെ ബുക്കിനു പാസ്ത ഇടീൽ ആയി.
പിന്നെ പോസ്റ്റ് മാനേ കാത്തു നിൽക്കുന്ന പണിയോക്കേ എനിക്ക് പതിനെട്ട് വയസ് തികയുന്നത് വരെയേ ഒള്ളു. ഇത് എന്റെ അമ്മയ്ക്ക് നേരുത്തേ അറിയാവുന്നത് കൊണ്ട് അമ്മ എന്നേ ആറാം ക്ലാസിൽ എത്തിയപ്പോഴേ ഒരു തയ്യൽക്കടയിൽ തയ്യൽ പഠിക്കാൻ കൊണ്ട് നിർത്തി. എന്നിട്ട് അമ്മ എന്നോട് പറയുമായിരുന്നു. മോനേ നീ ജയിച്ചാലും തോറ്റാലും പത്താം ക്ലാസുവരെയേ ഒള്ളു പഠിത്തം എന്ന്. നിനക്ക് പതിനെട്ട് വയസാകുമ്പോൾ അമ്മയുടെ പെൻഷൻ നിൽക്കും അപ്പോൾ നീ ഒരു നല്ല തയ്യൽക്കാരൻ ആകണമെന്നു. പക്ഷേ തല വിധി പോലെ അല്ലെ നടക്കു. ഞാൻ രണ്ട് വർഷം തയ്യൽ പഠിച്ചിട്ട് അമ്മയോടും തയ്യൽ മേശിരിയോട് പോലും പറയാതേ മെഡിക്കൽ സ്റ്റോറിൽ കയറി നിന്നു.
പത്താം ക്ലാസ് കഴിഞ്ഞ് മെഡിക്കൽ സ്റ്റോർ ജീവിധവും പി എസി ടെസ്റ്റ് എഴുത്തും. പി എസി പരീക്ഷയ്ക്ക് അപേക്ഷ അയച്ചാൽ പിന്നെ ടെസ്റ്റിനു എഴുതി വരുന്ന പോസ്റ്റൽ കാർഡും തിരക്കിയാണു പോസ്റ്റ് മാന്റെ പിറകിൽ.
എല്ലാ വീടുകളിലും നടക്കുന്ന ഒരു സംഭവം ഉണ്ട്. ഒരു വീട്ടിൽ എത്ര പേർ ടെസ്റ്റ് എഴുതാനുണ്ടോ ഓരോർത്തർക്കും വേറേ വേറേ ജില്ലയിൽ ആയിരിക്കും ടെസ്റ്റിനു എഴുതി വരുന്നത്. പക്ഷേ എന്റെ വീട്ടിൽ എനിക്കും എന്റെ പെങ്ങൾക്കും ഒരേ സ്കൂൾ ആയിരിക്കും എന്ന് മാത്രമല്ല ഒരേ ബഞ്ചും ആയിരിക്കും. കാരണം വേറേ ഒന്നുമല്ല. എന്റെ പേർ മില്ലാൽ എന്നും അവളുടെ പേർ മില്ലി എന്നും ആണു. അവൾ പരീക്ഷ എഴുതിയിട്ട് എന്നോട് പറയും അണ്ണാ നോക്കി എഴുത് എന്ന്. ഞാൻ നീ അങ്ങ് എഴുതിയാൽ മതി എന്ന്. എനിക്ക് പേടി ആണു.
പിന്നെട് വർഷങ്ങൾക്ക് ശേഷം ഗൾഫിൽ വന്നു. അന്നത്തേ കാലത്ത് എഴുത്ത് അയയ്ക്കൽ ആണു. പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പരീക്ഷ സമയം മയ്യനാട് പി സി മുതലാളിയുടെ തുണിക്കടയിൽ ചെന്ന് പി സി മുതലാളിയോട് പറയും മുതലാളി പരീക്ഷയ്ക്ക് തടവയ്ക്കാൻ ഒരു കാർബോർഡ് വേണമെന്ന്. പി സി മുതലാളി ഒരക്ഷരം മിണ്ടില്ല. തുണികൾക്കിടയിൽ നിന്ന് നല്ല ഒരു കട്ടി ബൈന്റെ എടുത്തു തരും. അങ്ങനെ എത്രയോ കട്ടിബൈന്റെ സൗജന്യമായി വാങ്ങി ഉപയോഗിച്ചിരിക്കുന്നു.
പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷമാണു ഗൾഫിൽ എഴുത്ത് എഴുതാൻ വേണ്ടി കട്ടി ബൈന്റെ കാണുന്നത്. ഞങ്ങൾ ഷാർജ്ജയിൽ ഓരോ ആൾക്കാരുടെ കയ്യിലും എഴുത്ത് എഴുതുന്നതിനു കട്ടിബൈന്റെ ഉണ്ടായിരുന്നു. അതുപോലെ എഴുത്ത് എഴുതുന്നതിനു പേപ്പർ. അതുപോലെ ലെറ്റർ കവർ. ഇതൊന്നും ഒരാളിന്റെ കയ്യിൽ ഇല്ലെങ്കിൽ അപ്പോൾ തന്നെ മറ്റോരാൾ തരും അതാണു ചങ്ക്.
അന്നത്തേ കാലത്ത് ഫോൺ ചെയ്യുന്നതിനു മുപ്പത് രൂപയുടെ ഒരു കാർഡും വാങ്ങി റോഡിന്റെ വശങ്ങളിൽ കാണുന്ന ബൂത്തിൽ പോയി വരി വരി ആയി നിൽക്കണം.
ഈ എയർപ്പോർട്ടിലും മറ്റും പോയി പല പല പെണ്ണുങ്ങളെ കാണുന്ന പോലെ ഒരു സുഖം ആണു. ഈ ബൂത്തിൽ വരി വരി ആയി നിൽക്കുന്നത് എത്ര സമയം നിന്നാലും സമയം പോകുന്നത് അറിയത്തില്ല. ഏതെല്ലാം ഭാക്ഷയിൽ ഉള്ള ഉമ്മ കേൾക്കണം.
ചിലർ പറയും വീട്ടിൽ ഫോൺ ചെയ്താൽ പോരേ എന്ന്. ഞാൻ പറയും ഞങ്ങളുടെ വീട്ടിൽ ഫോൺ ഇല്ല. പിന്നെ മാമന്റെ വീട്ടിൽ ആണു ഫോൺ ഉള്ളത്. ഇനി ഞാൻ വിളിക്കണം പിന്നെ അവരുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിൽ വിളിച്ച് പറയും ഫോൺ ഫോൺ എന്ന്. ഈ എന്റെ ഭാര്യ ഫോണിനുവേണ്ടി എടുത്ത് ചാടി ഓടും പിന്നെ മറിഞ്ഞങ്ങാണം വീഴും കാലെങ്ങാണം ഒടിയും. അതുകൊണ്ട് ഫോൺ വിളിയില്ല.
അന്നത്തേ കാലത്ത് ഒരു എഴുത്ത് വന്ന് അതിനു മറുപടി പോയി തിരിച്ചു മറുപടി വരുന്നത് വരെ ഒരു എഴുത്ത് കുറഞ്ഞത് പതിനാറു പ്രാവശ്യം എങ്കിലും വായിക്കുമായിരുന്നു. ആ സുഖം ഇന്നത്തേ ഫോണിനോ അയ്യമ്മോയ്ക്കോ സാധിക്കില്ല.
പലപ്പോഴും അങ്ങോട്ടും ഇഞ്ഞോട്ടും കിട്ടുന്ന എഴുത്തുകൾ പരസ്പരം ശ്രദ്ധിക്കും അതിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റാമ്പിൽ സീൽ പതിഞ്ഞിട്ടുണ്ടോ എന്ന്. സ്റ്റാമ്പ് പതിഞ്ഞിട്ടില്ലങ്കിൽ ആ സ്റ്റാമ്പ് ഇളക്കി കേടുവരാതെ അടുത്ത എഴുത്തിനുള്ളിൽ വച്ച് അയയ്ക്കും. അങ്ങനെ എത്ര എത്ര എഴുത്തുകൾ. അവസാനം പ്രക്ഷറിന്റെ ഇരുപത് ഗുളികയോക്കേ എഴുത്തിനകത്ത് വച്ച് അയച്ചിട്ടുണ്ട്. ആരുമറിയാതെ.
എന്റെ ജീവിധത്തിൽ തപാൽ ഒരു മറക്കാനാകത്ത അനുഭവം ആയിരുന്നു.