Wednesday, November 27, 2024
HomeLiteratureപി കേ എസും മെഡിക്കൽ സ്റ്റോറും പിന്നെ ഞാനും. (അനുഭവ കഥ )

പി കേ എസും മെഡിക്കൽ സ്റ്റോറും പിന്നെ ഞാനും. (അനുഭവ കഥ )

പി കേ എസും മെഡിക്കൽ സ്റ്റോറും പിന്നെ ഞാനും. (അനുഭവ കഥ )

മിലാല്‍ കൊല്ലം.
പി കേ എസും ഞാനും.
ഞാൻ കൊട്ടിയത്ത്‌ അപ്സരാ മെഡിക്കൽസിൽ ജോലിക്ക്‌ കയറി. അവിടെ നിന്നിരുന്ന ഫാർമ്മസിസ്റ്റ്‌ മാറി പോയപ്പോൾ വന്ന ഫാർമ്മസിസ്റ്റ്‌ ആണു. പരവൂർ കുറുമണ്ടൽ ശ്രീധരൻ സാർ.
ഞാൻ അവിടെ ചെല്ലുന്നതിനു മുൻപും ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു. അതുകൊണ്ടാണു പുതിയ ഫാർമ്മസിസ്റ്റ്‌ എന്ന് എഴുതാതെ ഇരുന്നത്‌. ഇദ്ദേഹം എന്നോട്‌ പലപ്പോഴും ചോദിക്കും. ഡാ നിനക്ക്‌ അറിയുമോ ഞാൻ മയ്യനാട്‌ ആശുപത്രിയിൽ ജോലി ചെയ്ത കാലം. അപ്പോൾ മുതലാളിയുടെ മകൻ റാണാണ്ണൻ പറയും സാറേ അന്ന് ഹരി ജനിച്ചിട്ട്‌ പോലും ഇല്ല. പിന്നെങ്ങനയാ അറിയുന്നത്‌. എന്നാലും സാറു കൂടെ കൂടെ ചോദിക്കും.
ഞാൻ പറഞ്ഞ്‌ കേട്ടിട്ടുള്ളതാണു. സാർ മയ്യനാട്‌ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. അവിടെ ഡോക്റ്റർ പണിക്കർ സാർ ആണു. അന്ന് വിലകൂടിയ ഇഞ്ചേക്ഷനു എഴുതണമെങ്കിൽ ഇരുപത്തിയഞ്ച്‌ പൈസയാണു കൈ കൂലി. അത്‌ ആശുപത്രിയിൽ തന്നെ എടുത്തു കൊടുക്കും.
മെഡിക്കൽസ്‌ സ്റ്റോറിൽ സാറിനെ പേരിനാണു നിർത്തിയിരിക്കുന്നത്‌ എങ്കിലും. കടയിൽ നല്ല തിരക്കാകുമ്പോൾ ചിലർ സാറിന്റെ അടുത്ത്‌ തുണ്ടും കൊണ്ട്‌ ചെല്ലും. സാറു തുണ്ട്‌ വാങ്ങി കണ്ണടയോക്കേ ശരിക്ക്‌ വച്ച്‌ വായിച്ച്‌ നോക്കിയിട്ട്‌ മരുന്ന് എടുത്ത്‌ കൊടുക്കില്ല. അയാളോട്‌ ചോദിക്കും. ആർക്കാ അസുഖം? അപ്പോൾ അബദ്ധ വശാൽ അയാൾക്ക്‌ ആണു എന്ന് പറഞ്ഞാൽ. പിന്നീട്‌ അയാളുടെ നാടിയോക്കേ പിടിച്ച്‌ നോക്കി നെറ്റിയിലോക്കേ തൊട്ട്‌ നോക്കി ഒരു പരിശോധനയൊക്കേ നടത്തും. എന്നിട്ട്‌ പറയും. നിങ്ങൾക്ക്‌ ഇതിൽ എഴുതിയിരിക്കുന്നതിനെക്കാൾ നല്ല മരുന്ന് ഞാൻ ഉണ്ടാക്കി തരാം. അപ്പോഴേക്കും ഞങ്ങൾ പറയും സാറിനു വേറേ ജോലി ഇല്ലേ? ആ തുണ്ടിൽ കണ്ട മരുന്ന് എടുത്ത്‌ കൊടുത്താൽ പോരേ. സാറുപറയും എടാ അതിലും നല്ല മരുന്ന് ഞാൻ ഉണ്ടാക്കി കൊടുക്കും.
സംഗതി ശരിയാണു. സാറിനു ഒരുപാട്‌ മരുന്നുകൾ ഉണ്ടാക്കാനറിയാമായിരുന്നു.
ഒരിക്കൽ ഒരാൾ ഇതുപോലെ സാറിന്റെ അടുത്ത്‌ എത്തിപ്പെട്ടു. തുണ്ട്‌ വേടിച്ച്‌ വച്ചിട്ട്‌ സാറുപറഞ്ഞു നിങ്ങൾക്ക്‌ ഞാൻ മരുന്ന് തരാം എന്ന്. അയാൾക്ക്‌ ശരീരം മുഴുവൻ ഒരു ചൊറിച്ചിൽ. ഞാൻ നോക്കിയപ്പോൾ സാറു കാൻഡിഡ്‌ വി എന്ന ഗുളികയും എടുത്ത്‌ കൊണ്ട്‌ പോയി അയാളോട്‌ പറയുന്നു. ഇത്‌ രാവിലെയും വൈകിട്ടും ഓരോന്ന് കഴിച്ചാൽ മതി. നിങ്ങളുടെ ചൊറിച്ചിലും തടിച്ചു കയറലും എല്ലാം മാറുമെന്ന്. കടയിലെ തിരക്ക്‌ കഴിഞ്ഞപ്പോൾ ഞാൻ കണ്ടു. അങ്ങനെ ഞാൻ അടുത്ത്‌ ചെന്നിട്ട്‌ സാറിനോട്‌ പറഞ്ഞു. സാർ ഇത്‌ കാൻഡിഡ്‌ വെജിനൽ റ്റാബ്ലറ്റ്‌ ആണു. ഇത്‌ ഉള്ളിൽ കഴിക്കുന്നതല്ല. അപ്പോൾ എന്നോട്‌ നീ പോടാ പുല്ലെ. ഇത്‌ കൊർട്ടിസോൺ അടങ്ങിയ റ്റാബ്ലറ്റ്‌ ആണു. ഇത്‌ കഴിച്ചാൽ മാറും. അപ്പോൾ ഞാൻ പറഞ്ഞു സാർ ഇത്‌ കഴിക്കാനുള്ളതല്ല. ഇത്‌ സ്ത്രീകൾക്ക്‌ യൂറിനറി ട്രാക്റ്റ്‌ ഇൻഫെക്ഷൻ വരുമ്പോൾ അതിനുള്ളിൽ വയ്ക്കാനുള്ള ഗുളികയാണു. സാറിനു സംശയം ഉണ്ടെങ്കിൽ നോക്ക്‌. ആ കവറിനകത്ത്‌ ആ ഗുളിക കൈ കൊണ്ട്‌ തൊടതെ വയ്ക്കുവാൻ ഒരു ഒരു പൈപ്പ്‌ പോലോരു സാധനം ഒക്കേ ഉണ്ട്‌. അപ്പോൾ സാർ. അത്‌ ഗുളിക ആ പൈപ്പ്‌ പോലുള്ളതിനകത്ത്‌ വച്ച്‌ കഴിക്കുകയും ചെയ്യാം. പിന്നെ നോക്കി നിന്നില്ല. അയാളുടെ കയ്യിൽ നിന്ന് തുണ്ട്‌ വാങ്ങി അതിലെഴുതിയിരുന്ന മരുന്നും കൊടുത്ത്‌ പറഞ്ഞു വിട്ടു.
ഞങ്ങൾ മരുന്ന് വയ്ക്കുന്ന കണ്ണാടി അലമാര എപ്പോഴും തുടച്ച്‌ വൃത്തിയാക്കി വയ്ക്കും. സാറു മിക്കവാറും വന്നിട്ട്‌ ഗ്ലാസ്‌ ഇല്ലാ എന്ന മട്ടിൽ ഗുളിക എടുക്കാൻ വേണ്ടി വന്നിട്ട്‌ ഗ്ലാസിൽ ഒറ്റ ഇടി വച്ച്‌ കൊടുക്കും.
കടയിൽ നല്ല തിരക്കാകുമ്പോൾ മുകളിൽ ഇരിക്കുന്ന മരുന്ന് എടുക്കാൻ സ്റ്റൂളിന്റെ മുകളിൽ കയറി നിൽക്കണം. അപ്പോൾ മിയ്ക്കവാറും ചെരുപ്പ്‌ ഊരിയിടാതെയാണു സ്റ്റൂളിൽ ഞാൻ കയറുന്നത്‌. അപ്പോൾ സാറുപറയും ഡാ ആ ചെരുപ്പിലെ അഴുക്ക്‌ മുഴുവൻ ആ സ്റ്റൂളിൽ പറ്റി കാണും. അപ്പോൾ ഞാൻ പറയും ചെരുപ്പ്‌ ഇടാതെ കയറി നിന്നാൽ ആണു കാലിലെ അഴുക്ക്‌ മൊത്തം സ്റ്റൂളിൽ പിടിക്കുന്നത്‌. ഈ സാറിനു വല്ലതും അറിയുമോ? കുറച്ച്‌ കഴിയുമ്പോൾ സാറു ചെരുപ്പ്‌ ഊരിട്ട്‌ സ്റ്റൂളിന്റെ മുകളിൽ കയറി നിൽക്കും. അപ്പോൾ ഞാൻ പറയും ഓ ഈ സാറിന്റെ കാലിലെ അഴുക്ക്‌ മൊത്തം ആ സ്റ്റൂളിൽ പറ്റിപ്പിടിച്ചിട്ടുണ്ട്‌. അപ്പോൾ സാറുപറയും ഡാ പോടാ പുല്ലെ നിനക്ക്‌ വിവരം ഉണ്ടോ. ഇത്‌ കേൾക്കാനായിട്ടാണു ഞാൻ പറയുന്നത്‌.
സാറിന്റെ കൂടെ ജോലി ചെയ്യുമ്പോൾ എന്നെ ഒരുപാട്‌ മരുന്നുണ്ടാക്കാൻ പഠിപ്പിച്ചിട്ടുണ്ട്‌. പനിയുടെ സോഡാസാൽ മിക്സ്ച്ചർ വയറു വേദനയുടെ കാർമ്മിനറ്റിവ്‌ മിക്സ്ച്ചർ വയറിളക്കത്തിനുള്ള കയോലിൻ വിത്ത്‌ പെക്റ്റിൻ മിക്സ്ച്ചർ. റ്റെറ്റനസ്‌ റ്റോക്സൈഡ്‌ ഇഞ്ചേക്ഷൻ എടുക്കാൻ പടിപ്പിച്ചു. പെനിഡ്യൂർ എലേ ടൊൾവ്‌ ഇഞ്ചേക്ഷൻ എടുക്കാൻ പ്രൊക്കയിൻ പെൻസിലിൻ ഇഞ്ചേക്ഷൻ എടുക്കാൻ ഇൻസുലിൻ എടുക്കാൻ സി പി റ്റെൻലാക്സ്‌ എടുക്കാൻ. വളങ്കടിയ്ക്കുള്ള ഓയിന്റ്‌ മെന്റ്‌ ഉണ്ടാക്കാൻ പടിപ്പിച്ചു. ഇതെല്ലാം പല പല മരുന്നുകൾ കൂട്ടിച്ചേർത്ത്‌ ഉണ്ടാക്കുന്നവയാണു. ഇന്ന് ഉള്ളവർക്ക്‌ അറിയുമോ എന്ന് കൂടി അറിയില്ല. ലിക്കോറൈസ്‌ ലിക്ക്യുഡ്‌ എക്സ്ട്രാക്റ്റ്‌ അധവ ഗ്ലിസറിസ ഇത്‌ പനിയുടെ സോഡാസാൽ മിക്സ്ച്ചറിന്റെ പ്രധാന ഘടകം ആയിരുന്നു.
ഒരു പാട്‌ പേർക്ക്‌ ഞാൻ റ്റീ റ്റീ ഇഞ്ചേക്ഷൻ എടുത്ത്‌ കൊടുത്തിട്ടുണ്ട്‌. പെൺ പിള്ളാരൊക്കേയാണെങ്കിൽ സാർ എന്നോട്‌ പറയുമായിരുന്നു നീ അങ്ങ്‌ എടുത്ത്‌ കൊടെന്ന്. അന്ന് ഇഞ്ചേക്ഷൻ എടുക്കാൻ പടിച്ചതുകൊണ്ട്‌ ഇന്ന് ഇൻസുലിൻ സ്വന്തമായി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
സാറിന്റെ മറ്റോരു പ്രത്യകഥ സാറു മരുന്ന് കൊടുത്തിട്ട്‌ വില ഇങ്ക്ലീഷിലെ വിളിച്ച്‌ പറയു. അന്ന് സാധാരണക്കാർ സാറിന്റെ അടുത്ത്‌ വന്ന് മരുന്നും വാങ്ങി പോകുമ്പോൾ നാലുരൂപ അൻപത്‌ പൈസയാണെങ്കിൽ അയാളൊട്‌ പറയും ഫോർ ഫിഫ്റ്റി. അത്‌ സാറിന്റെ ഒരു വീക്ക്നസ്‌ ആയിരുന്നു.
സകല പത്രങ്ങളും വായിക്കുമായിരുന്നു ഏതെങ്കിലും പത്രത്തിൽ അച്ചടി തെറ്റുണ്ടെങ്കിൽ അന്ന് തന്നെ അവർക്ക്‌ കത്ത്‌ എഴുതി പോസ്റ്റ്‌ ചെയ്യുമായിരുന്നു.
അന്നത്തേ കാലത്ത്‌ കേരളകൗമുദിയിൽ ഏത്‌ ഫോട്ടോ വന്നാലും എന്താണെന്ന് മനസിലാകില്ലായിരുന്നു. അവസാനം സാർ എഴുതി അയച്ചു നിങ്ങൾ ഫോട്ടോ ഇടണ്ട അത്രയും സ്ഥലം വിട്ടിട്ട്‌ അവിടെ ഇന്ന ഫോട്ടോ ഇടാനാണു ഉദ്ദേശിച്ചിരുന്നത്‌ എന്ന് എഴുതിയാൽ മതി എന്ന് എഴുതി അറിയിച്ചു. അതായിരുന്നു പി കേ എസ്‌.
വയസ്‌ ഒരുപാട്‌ ആയേങ്കിലും ഒരു അസുഖവും ഇല്ലായിരുന്നു. ഞാൻ കാണാൻ തുടങ്ങിയതിനു ശേഷം അദ്ദേഹത്തിന്റെ ഒരു മുടിയും നരച്ചിട്ടില്ലായിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതി പെൻഷൻ വാങ്ങാൻ പോകും. തലേന്നേ മുതലാളിയോട്‌ പറയും. ഞാൻ നാളെ പെൻഷൻ വാങ്ങാൻ പോകും. നാളെ വരില്ലാ എന്ന്. അടുത്ത ദിവസം വരുമ്പോൾ ഞങ്ങൾ തമാശക്ക്‌ ചോദിക്കും സാർ പെൻഷൻ വാങ്ങാൻ പോയിട്ട്‌ സാറേന്തിനാ സാറേ എൻപ്ലോയ്മെന്റെ എക്സ്ച്ചേഞ്ചിലോട്ട്‌ കയറി പോയത്‌. കൊച്ചു പെൺപിള്ളാരേ വല്ലതും കണ്ടോ. അപ്പോൾ സാറിന്റെ ഒരു പറച്ചിലുണ്ട്‌. പോടാ പുല്ലേ. ഞാൻ അതിന്റെ മുൻപ്‌ വശത്തുള്ള വെചിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത അല്ലാതെ എൻപ്ലോയ്മെന്റെ എക്സ്ച്ചേഞ്ചിൽ പോയത്‌ അല്ല.
ഒരു ദിവസം രാവിലെ എഴുനേറ്റ്‌ ജോലിക്ക്‌ പോകാനെല്ലാം തയ്യാറായി നിൽക്കുമ്പോൾ പെട്ടന്ന് ഒരു ക്ഷീണം അങ്ങനെ ചെന്ന് കട്ടിലിൽ കിടന്നു. ആ കിടത്തയോടെ അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു. അദ്ദേഹത്തിനു എന്റെ ആദരാഞ്ജലികൾ.
RELATED ARTICLES

Most Popular

Recent Comments