ജോയിച്ചന്‍ പുതുക്കുളം.
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മോസസ്സ് വര്‍ഗീസ് ഒക്‌ടോബര്‍ നാലാം തീയതി ബുധനാഴ്ച നിര്യാതനായി. പതിവു വൈദ്യപരിശോധനയ്ക്കായി രാവിലെ സ്റ്റാറ്റന്‍ ഐലന്റ് റിച്ച്മൗണ്ട് കൗണ്ടി ഹോസ്പിറ്റലില്‍ എത്തിയ മോസസ്സ് പെട്ടെന്നുണ്ടായ ഹൃദയരോഗബാധയെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ഹൃസ്വസന്ദര്‍ശനത്തിനായി ഇന്ന് നാട്ടിലേക്ക് യത്ര തിരിക്കാനിരിക്കേയാണ് വിയോഗം. ഒക്‌ടോബര്‍ ആറാം തീയതി വെളളിയാഴ്ച 5 പി.എം മുതല്‍ മാതൃ ഇടവകയായ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനവും മരണാനന്തര ശുശ്രൂഷകളും നടക്കും. ശനിയാഴ്ച രാവിലെ 9.30ന് സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സംസ്‌കാരവും നടക്കും.
1978ല്‍ ഇമിഗ്രന്റായി അമേരിക്കയിലെത്തിയ മോസസ്സിന്റെ ഭാര്യ ശോശാമ്മ മോസ്സസ് (റിട്ട. നഴ്‌സ് സീവ്യൂ ഹോസ്പിറ്റല്‍). അലന്‍, അനിത എന്നിവര്‍ മക്കളും സ്വപ്‌ന, റിജോയിസ് എന്‌നിവര്‍ ജാമാതാക്കളുമാണ്. റയണ്‍, സോണിയ, ഇവാന്‍, ഡൈലന്‍, ജേഡന്‍ എന്നിവരാണ് കൊച്ചുമക്കള്‍. ലില്ലി, മോളി, വല്‍സ, പ്രകാശ്, പ്രസാദ്, ജോര്‍ജ്, ജോയി, സൂസി എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്.
ഏവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന കുടുംബത്തിനു വേണ്ടി ശ്രീ.ബാബു ഫിലിപ്പ് (ബ്രദര്‍ ഇന്‍ ലോ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ഫിലിപ്പ് (347)200-2465
സ്‌കറിയ ഉമ്മന്‍ (പള്ളി സെക്രട്ടറി) 908-875-3563
റെജി വര്‍ഗീസ് (646) 708-6070. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.