സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: തൊഴിലാളികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സഹായകരമാകുന്ന വിധത്തില്‍ രാവിലെയും വൈകിട്ടും ആച്ചിക്കല്‍ – പയസ്മൗണ്ട് – ഉഴവൂര്‍ വഴി കൂത്താട്ടുകുളം ഡിപോയില്‍ നിന്ന് പാലായ്ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കണമെന്ന് സി.പി.ഐ. പയസ്മൗണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. നിലവില്‍ പാലായില്‍ നിന്നുള്ള ഒരു കെ.എസ്.ആര്‍.ടി.സി. ബസ് രാവിലെ ഉഴവൂര്‍ വഴി ആച്ചിക്കല്‍ വരെയെത്തി 8.45ന് തിരിച്ചു പാലായ്ക്ക് പോകുന്നു. എന്നാല്‍ വൈകിട്ട് സ്‌കൂളുകളും കോളേജും മറ്റും വിട്ടതിനുശേഷം ഒരു ബസ് ലഭിച്ചാല്‍ അത് കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എല്ലാം ഗുണപ്രദമാകുമെന്ന് ബ്രാഞ്ച് സമ്മേളനം വിലയിരുത്തി. സുകുമാരന്‍ വടക്കംമാനാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സി.പി.ഐ. കടുത്തുരുത്തി മണ്ഡലം അസി. സെക്രട്ടറി എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹരിദാസ് പുളിക്കല്‍ പതാകഉയര്‍ത്തി. സണ്ണി ആനാലില്‍, വിനോദ് പുളിക്കനിരപേല്‍, ഷാജി പന്നിമറ്റത്തില്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, സന്തോഷ് പഴയപുരയില്‍, ഷാജു പനച്ചേല്‍, സരോജിനി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഷാജി പന്നിമറ്റത്തില്‍നെ തെരഞ്ഞെടുത്തു.