ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: നഴ്സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. ശമ്പള വര്‍ധന അംഗീകരിക്കാനാകില്ലെന്നാണ് ആശുപത്രി ഉടമകളുടെ സംഘടനയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഒണേഴ്സ് അസോസിയേഷന്റെ നിലപാട്. അടിസ്ഥാന ശമ്ബളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാകൂ എന്ന് ഉടമകള്‍ വേതന നിര്‍ണയ സമിതിയെ രേഖാമൂലം അറിയിച്ചു.
ആശുപത്രി ഉടമകളുടെ ഈ നിലപാടിനെതിരെ നഴ്സസ് സംഘടനാ പ്രതിനിധികള്‍ രംഗത്തെത്തി. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഴ്സുമാരുടെ സംഘടനാ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. മാനേജമെന്റുകളുടെ പിടിവാശി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല -ജാസ്മിന്‍ ഷാ പറഞ്ഞു.
ജൂലായ് 20 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അന്ന് മാനേജ്മെന്റുകള്‍ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നില്ല. ഈ മാസം 19 ന് ചേരുന്ന മിനിമം വേതന സമിതി മാനേജ്മെന്‍ുകളുടെ നിലപാട് ചര്‍ച്ച ചെയ്യും. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇന്ന് മിനിമം വേതന സമിതി ചര്‍ച്ച ചെയ്തത്.