Friday, November 22, 2024
HomeKeralaപത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ വീട്ടിലെ കിണറ്റിലേക്ക് തള്ളിയിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് ലോട്ടറി വിറ്റാണ് പുഷ്പ കുടുംബം പുലര്‍ത്തുന്നത് . മദ്യത്തിന് അടിമയായ നിത്യാനന്ദന്‍ പണം ചോദിച്ച്‌ പുഷ്പയുമായി നിത്യവും വഴക്കിടാറുണ്ടായിരുന്നു.
എന്നാല്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മദ്യപിക്കാന്‍ നല്‍കില്ലെന്ന് പറഞ്ഞ് പുഷ്പ വാശി പിടിക്കുകയായിരുന്നു. ഇതോടെയാണ് കിണറ്റില്‍ തള്ളിയിട്ടത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പുഷ്പയെ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്കു സാരമായി പരിക്കേറ്റ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോട്ടറി വിറ്റുകിട്ടിയ പണവും, സ്വര്‍ണമാലയും നഷ്ടപ്പെട്ടതായി പുഷ്പയുടെ വീട്ടുകാര്‍ പറഞ്ഞു.നിത്യാനന്ദനെ കസ്റ്റഡിയിലെടുത്തതായി തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments