Monday, May 26, 2025
HomeAmericaജോണ്‍ മാത്യുവിന്റെലേഖന സമാഹാരം ''നിറമണിയും നിമിഷങ്ങള്‍'' പ്രകാശനം ചെയ്തു.

ജോണ്‍ മാത്യുവിന്റെലേഖന സമാഹാരം ”നിറമണിയും നിമിഷങ്ങള്‍” പ്രകാശനം ചെയ്തു.

ജോണ്‍ മാത്യുവിന്റെലേഖന സമാഹാരം ''നിറമണിയും നിമിഷങ്ങള്‍'' പ്രകാശനം ചെയ്തു.

എ.സി. ജോര്‍ജ്ജ്.
ഹ്യൂസ്റ്റന്‍: പ്രസിദ്ധ സാഹിത്യകാരനായജോണ്‍ മാത്യു പലപ്പോഴായി ആനുകാലികങ്ങളില്‍എഴുതിയലേഖനങ്ങളുടെ ഒരു സമാഹാരം ”നിറമണിയും നിമിഷങ്ങള്‍” എന്ന പേരില്‍ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ടെക്‌സാസ്‌സ്റ്റേറ്റിലെ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളറൈറ്റേഴ്‌ സ്‌ഫോറത്തിന്റെ സെപ്തംബര്‍മാസ സമ്മേളനത്തില്‍വച്ച്കൃതിയുടെ ഔപചാരികമായ പ്രകാശനം നടന്നു. പുസ്തകത്തിന്റെ ഒരു കോപ്പികേരളാറൈറ്റേഴ്‌സ്‌ഫോറംലൈബ്രേറിയന്‍ മാത്യുമത്തായിക്ക് ഗ്രന്ഥകാരനായജോണ്‍ മാത്യുവിന്റെ സഹധര്‍മ്മിണി ബോബിമാത്യു നല്‍കികൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ഹ്യൂസ്റ്റനിലെകേരളാഹൗസ്ഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ച യോഗത്തില്‍കൃതിക്കും, രചയിതാവ്‌ജോണ്‍ മാത്യുവിനും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ ഡോക്ടര്‍ സണ്ണി ഏഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്, മാത്യുമത്തായി, ദേവരാജ്കാരാവള്ളില്‍, എ.സി. ജോര്‍ജ്ജ്, ബാബുകുരവക്കല്‍, ഈശൊജേക്കബ് തുടങ്ങിയവര്‍സംസാരിച്ചു. ജോണ്‍ മാത്യുസമുചിതമായിമറുപടിയും നന്ദിയും പറഞ്ഞു. മനസ്സിന്റെ ഊന്നു വടികള്‍ മുതല്‍കിരിതിമതിയിലെഉദയംവരെ, മുപ്പത്തിയേഴ്ശീര്‍ഷകങ്ങളിലാണ്‌ലേഖനങ്ങള്‍. കൊല്ലംയുവമേള പബ്ലിക്കേഷന്‍സാണ് പ്രസാധനവുംവിതരണവും നടത്തിയത്.12
RELATED ARTICLES

Most Popular

Recent Comments