ജോണ്‍സണ്‍ ചെറിയാന്‍.
അഞ്ചല്‍: ഏലൂരില്‍ പെണ്‍കുട്ടി പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് അമ്മയും കുടുംബവും വീട്ടില്‍നിന്ന് മാറിപ്പോകേണ്ടി വന്ന സാഹചര്യം അന്വേഷിച്ച് പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍.
ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കുന്നതാണ്. സംഭവത്തില്‍ പോലീസിന്‍റെയും നാട്ടുകാരുടെയും വിശദീകരണം ആരായും. ഇളയച്ഛനില്‍ നിന്ന് കുട്ടിക്ക് നേരത്തെയും പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ വീട്ടുകാര്‍ ഇത് മറച്ചു വയ്ക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും നടപടിയും സ്വീകരിക്കും. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നാട്ടുകാരില്‍നിന്നും കൂട്ടവിചാരണ ഏല്‍ക്കേണ്ടിവന്നിരുന്നു. ഇവര്‍ക്കെതിരെ ദുര്‍നടപ്പ് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
തിരിച്ചുവന്നാല്‍ കൊന്നു കളയുമെന്ന് നാട്ടുകാര്‍ അമ്മയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ അടിയന്തിര നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്