Sunday, April 13, 2025
HomeKeralaനിത്യശാന്തി നേരരുതേ..ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ മാത്രം: ബിജിപാല്‍.

നിത്യശാന്തി നേരരുതേ..ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ മാത്രം: ബിജിപാല്‍.

നിത്യശാന്തി നേരരുതേ..ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ മാത്രം: ബിജിപാല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ബിജിപാല്‍ തന്റെ ഭാര്യയുടെ വിയോഗത്തില്‍ തനിക്ക് കരുത്തായി നിന്നവര്‍ക്ക് കൃതജ്ഞത അറിയിച്ചു. ഇനി മുതലങ്ങോട്ടും ഞാന്‍ ഇല്ല, ഞങ്ങള്‍ തന്നെയെന്നും . ആത്മാവിന് നിത്യശാന്തി നേരരൂതേയെന്നും ബിജിപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അവള്‍ എന്നന്നേക്കുമായി വിശ്രമിക്കുകയല്ല, തന്നില്‍ പുഞ്ചിരി വിടര്‍ത്തുക എന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നന്ദി,
ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ. ആത്മാവിന് നിത്യശാന്തി നേരരൂതേ, കാരണം ശാന്തി എന്നാല്‍ സമാധാനമാണ്. പക്ഷെ അവള്‍ എന്നന്നേക്കുമായി വിശ്രമിക്കുകയല്ല. എന്നില്‍ പുഞ്ചിരി വിടര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല..
എല്ലാവര്‍ക്കും വിശയദശമി ആശംസകള്‍
RELATED ARTICLES

Most Popular

Recent Comments