Thursday, December 19, 2024
HomeNewsബസ് ടിക്കറ്റ് എടുക്കാന്‍ കൂട്ടക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയും വനിതാ ബസ് കണ്ടക്ടറും തമ്മില്‍ ഏറ്റുമുട്ടി.

ബസ് ടിക്കറ്റ് എടുക്കാന്‍ കൂട്ടക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയും വനിതാ ബസ് കണ്ടക്ടറും തമ്മില്‍ ഏറ്റുമുട്ടി.

ബസ് ടിക്കറ്റ് എടുക്കാന്‍ കൂട്ടക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയും വനിതാ ബസ് കണ്ടക്ടറും തമ്മില്‍ ഏറ്റുമുട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ബസ് ടിക്കറ്റ് എടുക്കാന്‍ കൂട്ടക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയും വനിതാ ബസ് കണ്ടക്ടറും തമ്മില്‍ ഏറ്റുമുട്ടി. തെലങ്കാനയിലാണ് സംഭവം. ഇവര്‍ തമ്മിലടിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ തെലങ്കാന പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
നവാബ്പേട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് മഹ്ബൂബ് നഗറില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുകയായിരുന്നു പോലീസ് കോണ്‍സ്റ്റബിളായ രജിതാ കുമാരി. ഇതിനിടെ ബസ് കണ്ടക്ടര്‍ ശോഭാ റാണി ഇവരോട് ബസ് ചാര്‍ജ് ആവശ്യപ്പെട്ടു.
എന്നാല്‍ യൂണിഫോമിലായിരുന്ന രജിതാ കുമാരി ടിക്കറ്റെടുക്കാന്‍ തയ്യാറായില്ല. താന്‍ ഡ്യൂട്ടിയിലാണെന്നും ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും കണ്ടക്ടര്‍ ഇത് സ്വീകരിച്ചില്ല. വാറന്റ് നല്‍കാന്‍ പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ബസില്‍ ടിക്കറ്റില്ലാതെ യാത്രക്ക് അനുമതിയുള്ളുവെന്ന് കണ്ടക്ടര്‍ ശോഭാറാണി തറപ്പിച്ചു പറഞ്ഞു.
എന്നാല്‍ ഒരു കണ്ടക്ടര്‍ പോലീസ് ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ പാടില്ല, പ്രത്യേകിച്ച്‌ യൂണിഫോമിലായിരിക്കുമ്ബോഴെന്നും രജിതാ കുമാരി ഇതിന് മറുപടി നല്‍കി. ഏറെ നേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ഇരുവരും തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതിനിടയില്‍ ബസ് യാത്രികരാരോ പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അതേ സമയം ഇരുവരും പിന്നീട് പരാതികളൊന്നുമില്ലാതെ തര്‍ക്കം പരിഹരിച്ചിട്ടുമുണ്ട്.
RELATED ARTICLES

Most Popular

Recent Comments