ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലും ഒഡിഷയിലും രൂപപ്പെട്ട അന്തരീക്ഷച്ചുഴലിയാണ് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണം. വെള്ളിയാഴ്ചയ്ക്ക് ശേഷവും മഴ ലഭിക്കാം.
തെക്കന്‍ കേരളത്തിലാവും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. ഇടവപ്പാതിയുടെ അവസാനഘട്ടമാണിപ്പോള്‍. ചിലയിടങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ ഇടയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.