പി.പി. ചെറിയാന്‍.
ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലറി ക്ലിന്റന് വോട്ടു ചെയ്യാതെ ഡോണള്‍ഡ് ട്രംപിന് വോട്ടു ചെയ്തു വിജയിപ്പിച്ച സ്ത്രീകള്‍ക്ക് മുന്‍ പ്രഥമ ലേഡി മിഷേല്‍ ഒബാമയുടെ ശകാരവര്‍ഷം.ഹിലറിക്കു വോട്ട് ചെയ്യാത്തവര്‍ തങ്ങളുടെ സ്വന്തം സ്വരത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. നമ്മുടെ മുമ്പില്‍ ഹിലറിയും ട്രംപുമാണ് പ്രധാന രണ്ടു സ്ഥാനാര്‍ത്ഥികളായി ഉണ്ടായിരുന്നത്.
പല സ്ത്രീകളും ഭേദപ്പെട്ട സ്ഥാനാര്‍ത്ഥി ട്രംപാണെന്നും ട്രംപിന്റെ സ്വരം വിശ്വാസനീയമായി തോന്നുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്വരത്തെ ഇഷ്ടപ്പെടുന്നില്ലെന്നും ആരോ നിങ്ങളോടു ഇഷ്ടപ്പെടാന്‍ ആവശ്യപ്പെട്ടതു നിങ്ങള്‍ ഇഷ്ടപ്പെടുകയായിരുന്നുവെന്നും മിഷേല്‍ പറഞ്ഞു.
എട്ടുവര്‍ഷം ഭരിച്ച ഭര്‍ത്താവ് ഒബാമയും ഞാനും ഹിലറിയും എന്നും സ്ത്രീകളെ മാനിക്കുന്നുവരും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ളവരുമായിരുന്നുവെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 27 ബുധനാഴ്ച ബോസ്റ്റണില്‍ നടന്ന പ്രഫഷണല്‍ ഡവലപ്മെന്റ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതിനിടയില്‍ സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മിഷേല്‍.
ഇപ്പോള്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും കമാന്‍ഡര്‍ ഇന്‍ ചീഫുമാണെന്നും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ യാഥാര്‍ത്ഥ്യം നാം അംഗീകരിക്കേണ്ടതുണ്ടെന്നും എല്ലാ തലങ്ങളിലും ട്രംപ് വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും മിഷേല്‍ ചൂണ്ടിക്കാട്ടി.