Friday, April 25, 2025
HomeAmericaകുഞ്ഞമ്മ മാത്യു (88) ഷിക്കാഗോയില്‍ നിര്യാതയായി.

കുഞ്ഞമ്മ മാത്യു (88) ഷിക്കാഗോയില്‍ നിര്യാതയായി.

ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: പുന്നയ്ക്കാട് കൊയ്പ്പള്ളിയില്‍ പരേതനായ എന്‍.പി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (88) സെപ്റ്റംബര്‍ 28-നു ഷിക്കാഗോയില്‍ നിര്യാതയായി. പരേത കരുവാറ്റ പുത്തന്‍പുരയ്ക്കല്‍ താച്ചയില്‍ കുടുംബാംഗമാണ്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 29-നു വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഷിക്കാഗോ ഡസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ പള്ളിയില്‍.
സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 30-നു ശനിയാഴ്ച രാവിലെ 9.30-ന് ഡസ്‌പ്ലെയിന്‍സ് മാര്‍ത്തോമാ പള്ളിയില്‍ നടക്കും.
എന്‍.എം. ഫിലിപ്പ്, സാം മാത്യു, ഷീല (ഷിക്കാഗോ), ലീലാമ്മ (അറ്റ്‌ലാന്റ), വത്സമ്മ, ജസി (ന്യൂയോര്‍ക്ക്), സാജി (ബംഗളൂരൂ) എന്നിവര്‍ മക്കളും, മേരിക്കുട്ടി, അനിത, ജോജി (ഷിക്കാഗോ), തോമസ് (അറ്റ്‌ലാന്റ), ജോസ്, എബി (ന്യൂയോര്‍ക്ക്), റെനി (ബംഗളൂരൂ) എന്നിവര്‍ ജാമാതാക്കളുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.എം. ഫിലിപ്പ് (224 392 1678).
RELATED ARTICLES

Most Popular

Recent Comments