ജോണ്‍സണ്‍ ചെറിയാന്‍.
പൊന്‍കുന്നം: വീട് പെര്‍മിറ്റ് അനുവദിച്ചു നല്‍കാതെ അനാസ്ഥ കാട്ടിയ എലിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും, അസിസ്റ്റന്റ് എന്‍ജിനീയറെയും പഞ്ചായത്ത് പ്രസിഡണ്ടിന്റെയും വാര്‍ഡ് മെമ്പര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഉപരോധിച്ചു.
പഞ്ചായത്തിലെ ഏകദേശം മുപ്പതോളം വീടുകളുടെ പെര്‍മിറ്റ് നല്‍കുന്ന നടപടിയാണ് ഈ ഉദ്യോഗസ്ഥര്‍ മൂലം മുടങ്ങിക്കിടക്കുന്നത്. വീട്ടുടമസ്ഥരില്‍ ചിലരെ മുപ്പതു തവണയോളം പല തടസ്സങ്ങളുംപറഞ്ഞ് പഞ്ചായത്തില്‍ ഈ ആവശ്യത്തിന് വേണ്ടി കയറ്റിയിറക്കിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറി ബിജി തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മഹേഷ് മോഹന്‍ എന്നിവര്‍ക്കെതിരെ പഞ്ചായത്ത് കമ്മറ്റി കൂടിയതിനു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി സുമംഗലാദേവി പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഇതേചൊല്ലി പഞ്ചായത്തില്‍ സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. പെര്‍മിറ്റ് കിട്ടാത്ത മുഴുവന്‍ ആളുകള്‍ക്കും പെര്‍മിറ്റ് അനുവദിച്ചുകിട്ടുകയും ചെയ്തു.
പഞ്ചായത്തു ഓഫീസുകളില്‍ കൈക്കൂലി നല്‍കാത്തവരുടെ ആവശ്യങ്ങള്‍ തടഞ്ഞുവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇതൊരു പാഠമായിരിക്കട്ടെ.